ഷിംല(ഹിമാചല്‍പ്രദേശ്): വികസനത്തിന്റെ വഴികളെല്ലാം അടച്ചുപൂട്ടിയത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ തൊഴില്‍ നയവും സംവരണനയവും രാജ്യത്തെ പുറകോട്ടടിച്ചു. ഹിമാചലിലെ സുഖ്വിന്ദര് സുഖു സര്‍ക്കാര്‍ എല്ലാ പുരോഗതിക്കും പൂട്ടിട്ട സര്‍ക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷിംലയില്‍ എന്‍ഡിഎ മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അറുപത് കൊല്ലത്തിനിടയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒരിക്കല്‍ പോലും പൊതുവിഭാഗത്തില്‍പെട്ട പാവങ്ങളെപ്പറ്റി ചിന്തിച്ചില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം കൊണ്ടുവന്നത് മോദി സര്‍ക്കാരാണ്, അദ്ദേഹം പറഞ്ഞു.
മൂന്നാമൂഴത്തിന് അനുഗ്രഹം തേടിയാണ് ഞാനെത്തിയത്. സശക്ത ഭാരതത്തിന്, സമൃദ്ധ ഭാരതത്തിന് നിങ്ങളുടെ ആശീര്‍വാദങ്ങള്‍ വേണം. അഞ്ച് ഘട്ടം വോട്ടെടുപ്പ് പൂര്‍ത്തിയായി. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായി, മോദി പറഞ്ഞു. നമ്മുടെ രാജ്യം കരുത്തുറ്റതാകണം. കോണ്‍ഗ്രസിന്റെ കാലത്ത് രാജ്യം ദുര്‍ബലമായിരുന്നു. പാകിസ്ഥാന് നമ്മുടെ തലയില്‍ കയറി ഡാന്‍സ് കളിക്കുന്ന കാലമായിരുന്നു അത്. നമ്മുടെ സര്‍ക്കാരാകട്ടെ സഹായം തേടി ലോകം മുഴുവന്‍ അലഞ്ഞു. മോദിസര്‍ക്കാര്‍ അതിന് അന്ത്യം കുറിച്ചു. ഇന്ന് നമ്മള് ആരോടും യാചിക്കേണ്ട അവസ്ഥയില്ല. നമ്മുടെ യുദ്ധം നമ്മള് ചെയ്യും. എല്ലാ വെല്ലുവിളുകളെയും നമ്മള് നേരിടും.
ഹിമാചലത്തിന്റെ പ്രൗഢമായ മലനിരകള്‍ എന്നെ പഠിപ്പിച്ചത് ഉന്നതമായ ആത്മീയതയുടെ തലങ്ങളാണ്. ഈ പര്‍വത ശിഖരങ്ങള്‍ കൊടുമുടിയോളം അഭിമാനികളാകാന് നമുക്ക് കരുത്ത് പകരും. ഭാരതമാതാവിനേല്ക്കുന്ന ഒരു അപമാനത്തെയും പൊറുക്കരുതെന്ന പാഠമാണത്. അമ്മയെ അപമാനിക്കുന്നത് തടയാന്‍ കോണ്‍ഗ്രസിന് കരുത്തുണ്ടായില്ല. അവര്‍ക്ക് ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്നത് പോലും അപമാനമാണ്. അവര്‍ക്ക് വന്ദേമാതരം മുഴക്കുന്നത് അസ്വസ്ഥതയാണ്, മോദി പറഞ്ഞു.
ജനങ്ങള്‍ക്കുമുന്നില്‍ ഒരു വശത്ത് മോദിയുടെ ഗ്യാരന്റിയുണ്ട്. മറുവശത്ത് കോണ്‍ഗ്രസ് മുന്നോട്ടുവച്ച് വിനാശത്തിന്റെ മാതൃകയും. മോദി സര്‍ക്കാര്‍ ജനങ്ങളെ സമ്പന്നരാക്കി. അവര്‍ക്ക് അക്കൗണ്ടില്‍ പണം നല്കി. അതിര്‍ത്തിയിലുടനീളം റോഡുകള്‍ നിര്‍മിച്ചു. സൈനികരുടെയും സാധാരണക്കാരുടെയും ജീവിതം സുഗമമാക്കി.
ഇന്‍ഡി മുന്നണിയിലെ കക്ഷികളെ ഒരുമിപ്പിക്കുന്ന മൂന്ന് ഘടകങ്ങളുണ്ട്, അവര്‍ കടുത്ത വര്‍ഗീയവാദികളാണ്, കടുത്ത വംശീയ വാദികളാണ്, കടുത്ത സ്വജനപക്ഷപാതികളാണ്, മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: