ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആവേശ ജയവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ്. രണ്ടാം ക്വാളിഫയറില്‍ 36 റണ്‍സിനാണ് ഹൈദരാബാദിന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത് 175 റണ്‍സേ നേടിയുള്ളുവെങ്കിലും ആദ്യ പത്തോവറില്‍ ആക്രമിച്ച് കളിച്ചതിന്റെ ഗുണം ഹൈദ്രാബാദിന് ലഭിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 176 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 139 റണ്‍സ് മാത്രമേ നേടാനായുള്ളു. ധ്രുവ് ജുറേലും യശസ്വി ജൈസ്വാളും മാത്രമാണ് രാജസ്ഥാന് നിരയില്‍ പൊരുതി നിന്നത്.
മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന് പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഹൈദരാബാദിന്റെ കൂറ്റന്‍ സ്കോറിന് തടയിട്ടത്.
നാല് ഓവര്‍ എറിഞ്ഞ ബോള്‍ട്ട് 45 റണ്‍സ് വിട്ടുനല്‍കിയെങ്കിലും വമ്പന്‍ ഹിറ്റര്‍മാരായ അഭിഷേക് ശര്‍മ(അഞ്ച് പന്തില്‍ 12), രാഹുല്‍ ത്രിപാഠി(15 പന്തില്‍ 37), എയ്ദെന്‍ മാര്‍ക്രം(ഒന്ന്) എന്നിവരെ പുറത്താക്കി. ഒരുഭാഗത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കെ ചെറുത്തു നിന്ന് പൊരുതി തുടങ്ങിയ അപകടകാരിയായ ട്രാവിസ് ഹെഡിനെ(28 പന്തില്‍ 34) സന്ദീപ് ശര്‍മ പുറത്താക്കി.
പിന്നീട് ഹൈദരാബാദ് ഇന്നിങ്സില്‍ നിലയുറപ്പിച്ച് അര്‍ദ്ധസെഞ്ചുറി പ്രകടനത്തോടെ പിടിച്ചു നിന്ന ഹെന്റിച്ച് ക്ലാസനെയും(34 പന്തില്‍ 50) സന്ദീപ് ശര്‍മ പുറത്താക്കി. ശേഷിച്ച ബാറ്റര്‍മാരില്‍ വെടിക്കെട്ടിന് ശേഷിയുണ്ടായിരുന്ന നിതീഷ് റെഡ്ഡി(അഞ്ച്), ഷഹ്ബാസ് അഹമ്മദ്(18) അബ്ദുല്‍ സമദ്(പൂജ്യം) എന്നിവരെ ആവേശ് ഖാന് പുറത്താക്കി.
നായകന് പാറ്റ് കമ്മിന്‍സ്(അഞ്ച്) പുറത്താകാതെ നിന്നപ്പോള്‍ ജയദേവ് ഉനദ്ഘട്ട് അവസാന പന്തില്‍ റണ്ണൗട്ടായി. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 175 റണ്‍സ്.
മറുപടി പറഞ്ഞ രാജസ്ഥാന് നന്നായി തുടങ്ങി. യശസ്വി ജയ്സ്വാള്‍ 42 റണ്‍സെടുത്തു. എന്നാല്‍ സ്പിന്നര്‍മാരെ എറിയിച്ചാണ് പാറ്റ് കമ്മിന്‍സ് മത്സരം തിരിച്ചുപിടിച്ചത്.
ടോം കോഹ്!ലര്കാഡ്മോര് റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ 4 ഓവര്‍ അവസാനിക്കുമ്പോള്‍ രാജസ്ഥാന് ഓപ്പണര്‍മാര്‍ 24 റണ്‍സാണ് നേടിയത്. കോഹ്!ലര്‍ 16 പന്തില്‍ 10 റണ്‍സ് നേടി പുറത്തായ ശേഷം യശസ്വി ജൈസ്വാള്‍ അതിവേഗ സ്കോറിംഗ് നടത്തുന്ന കാഴ്ചയാണ് കണ്ടത്.
ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ യശസ്വി ജൈസ്വാള്‍ ഒരു സിക്സും മൂന്ന് ഫോറും നേടിയപ്പോള്‍ ഓവറില്‍ നിന്ന് 19 റണ്‍സാണ് വന്നത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രാജസ്ഥാന് 51/1 എന്ന നിലയിലായിരുന്നു.
23 പന്തില്‍ 41 റണ്‍സ് നേടി യശസ്വി – സഞ്ജു കൂട്ടുകെട്ട് രാജസ്ഥാനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് ജൈസ്വാളിന്റെ വിക്കറ്റ് ടീമിന് നഷ്ടമായത്. 21 പന്തില്‍ 42 റണ്‍സായിരുന്നു യശസ്വിയുടെ സംഭാവന. തൊട്ടടുത്ത ഓവറില്‍ സഞ്ജു സാംസണിനെ പുറത്താക്കി അഭിഷേക് ശര്‍മ്മ രാജസ്ഥാന്റെ മൂന്നാം വിക്കറ്റ് നേടി.
യശ്വസി ജയ്സ്വാളും- സഞ്ജുവും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ മടങ്ങിയതിന് പിന്നാലെ എത്തിയ ധ്രുവ് ജുറല്‍ 29 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും പാഴായി. ജയ്സ്വള്‍ ആവേശം നിറക്കുന്ന പ്രകടനമായിരുന്നെങ്കിലും ഷഹബാസ് അഹമ്മദ്് എന്ന ഇടംകൈയ്യന്‍ സ്പിന്നറുടെ മുമ്പില്‍ വീണു.
റണ്‍സൊന്നുമില്ലാതെ ആര് അശ്വിനും നാല് റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്മെയറും ആറ് റണ്‍സുമായി റോവ്മാന്‍ പവലും കളം വിട്ടു. റണ്‍സൊന്നും എടുക്കാനായില്ലെങ്കിലും ട്രന്റ് ബോള്‍ട്ട് ജുറലിനൊപ്പം അവസാന പന്തുവരെ നിന്നു.
മൂന്ന് വിക്കറ്റ് എടുത്ത ഷഹ്ബാസ് അഹമ്മദും രണ്ട് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശര്‍മയും ചേര്‍ന്നാണ് ഹൈദരാബാദിന്റെ വിജയം ഉറപ്പാക്കിയത്.
36 റണ്‍സിന്റെ വിജയത്തോടെ ഫൈനലിലേക്ക് സണ്‍റൈസേഴ്സ് പ്രവേശിച്ചപ്പോള്‍ ഒന്നാം ക്വാളിഫയറിന്റെ തനിയാവര്‍ത്തനം ആണ് ഇനി ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: