ജനീവ: ഫ്രഞ്ച് ഓപ്പണ് ടെന്നിസ് നാളെ തുടങ്ങാനിരിക്കെ നിലവിലെ ചാമ്പ്യനും ഒന്നാം സീഡ് താരവുമായ നോവാക് ദ്യോക്കോവിച്ചിന് തോല്വി. ജനീവ ഓപ്പണ് സെമി ഫൈനലിലാണ് താരം പരാജയപ്പെട്ടത്. ലോക റാങ്കിങ്ങില് 43കാരനായ ചെക്ക് താരം തോമസ് മക്കാസ് ആണ് ദ്യോക്കോവിച്ചിനെ തോല്പ്പിച്ചത്. സ്കോര് 4-6, 6-0, 1-6.
നാളെ നടക്കുന്ന ഫ്രഞ്ച് ഓപ്പണ് ഒന്നാം റൗണ്ട് പോരാട്ടത്തില് ആതിഥേയതാരം പിയെറി ഹ്യൂഗ്സ് ആണ് ദ്യോക്കോവിച്ചിന്റെ എതിരാളി.
ടൂര്ണമെന്റില് കിരീട സാധ്യതയുള്ള ആദ്യ ആഞ്ച് താരങ്ങളില് മുന്നിലാണ് സെര്ബിയന് താരം ദ്യോക്കോവിച്ച്. സാധ്യതയിലുള്ള മറ്റ് താരങ്ങള് ഓസ്ട്രേലിയന് ഓപ്പണ് ജേതാവ് യാനിക് സിന്നര്, സ്പെയിനില് നിന്നുള്ള കാര്ലോസ് അല്കാരസ്, ജര്മന് താരം അലക്സാണ്ടര് സ്വരേവ്, റഷ്യയില് നിന്നുള്ള ദാനില് മെദ്വെദെവ് എന്നിവരാണ്. ഒന്നാം റൗണ്ട് പോരാട്ടത്തില് റാഫേല് നദാലിന്റെ എതിരാളിയായി വരുന്നത് സ്വരേവ് ആണ്. ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണ് ഒന്നാം റൗണ്ടിലെ ആവേശപോരാട്ടമായിരിക്കും ഇത്.
പരിക്ക് കാരണം കരിയറില് നിന്നും വിട്ടു നിന്ന നദാലിന്റെ തിരിച്ചുവരവിനാണ് നാളെ സാക്ഷ്യം വഹിക്കുക. സ്വരേവും നദാലും തമ്മില് കൊമ്പുകോര്ക്കുമ്പോള് എന്താവും മത്സരഫലം എന്ന ആവേശത്തിലാണ് കളിപ്രേമികള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: