India

രാഹുല്‍ ഗാന്ധി ഇഡിയറ്റ്…അയാള്‍ എന്തും ഏത് സമയത്തും വിളിച്ചുപറയും: സുബ്രഹ്മണ്യം സ്വാമി

Published by

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധി ഇഡിയറ്റാണെന്നും അയാള്‍ എന്തും ഏത് സമയത്തും വിളിച്ചുപറയുമെന്നും സുബ്രഹ്മണ്യം സ്വാമി. “പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് 2013ല്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സഭയില്‍ കീറിക്കളഞ്ഞ ആളാണ് രാഹുല്‍ഗാന്ധി. കുറ്റവാളികളാകുന്ന പാര്‍ലമെ‍ന്‍റ് അംഗങ്ങളെ സഭയില്‍ നിന്നും പുറത്താക്കുന്നതിന് പരിരക്ഷ നല്‍കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സാണ് രാഹുല്‍ ഗാന്ധി ചീന്തിക്കളഞ്ഞത്.എന്ത് വലിയ കുട്ടിക്കളിയാണ് രാഹുല്‍ ഗാന്ധി ചെയ്തത്? “- സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

ടിആര്‍എസ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗാന്ധി കുടുംബത്തിന്റെ ഇരുണ്ട ഉള്ളറകള്‍ സുബ്രഹ്മണ്യം സ്വാമി തുറന്ന് കാട്ടിയത്. രാഹുല്‍ ഗാന്ധി രാഷ്‌ട്രീയത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. രാഹുല്‍ ഗാന്ധി തന്നെ അമ്മയോട് പറഞ്ഞിട്ടുണ്ട്. “അമ്മേ, നമ്മളഅ‍ ധാരാളം പണം ഒളിച്ചുവെച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് രാഷ്‌ട്രീയം എന്ന പേരില്‍ നമ്മള്‍ ഇതൊക്കെ ചെയ്യണം? നമുക്ക് യൂറോപ്പില്‍ പോയി ജീവിതം ആസ്വദിച്ച് കൂടേ”- സുബ്രഹ്മണ്യം സ്വാമി പറയുന്നു.

“പക്ഷെ സോണിയാഗാന്ധിക്ക് അതിന് കഴിയില്ല. കാരണം അവര്‍ ധാരാളം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ അതിനെല്ലാം വിചാരണ നേരിടേണ്ടിവരും. ഞാന്‍ തുടങ്ങിവെച്ച നാഷണല്‍ ഹെറാള്‍ഡ് കേസ് തന്നെ അവരുടെ ഉറക്കം കെടുത്തുന്നുണ്ട്. രാഷ്‌ട്രീയത്തില്‍ നില്‍ക്കേണ്ടത് അവരുടെ അതിജീവനത്തിന് ആവശ്യമാണ്. അതിനാലാണ് അവര്‍ രാഷ്‌ട്രീയത്തില്‍ തുടരുന്നത്.” -സുബ്രഹ്മണ്യം സ്വാമി പറയുന്നു.

കോളെജ് ഡിഗ്രിയോ സ്കൂള്‍ ഡിഗ്രിയോ ഇല്ലാതെ ലണ്ടനില്‍ പഠിക്കാന്‍ പോയ ആളാണ് സോണിയാഗാന്ധി. അവര്‍ എന്താണ് ചെയ്തത്? നേരത്തെ ഹോട്ടലില്‍ ഭക്ഷണസാധനങ്ങള്‍ കൊണ്ടുകൊടുക്കുന്ന ജോലിയാണ് ചെയ്തത്. പിന്നീട് ലണ്ടനില്‍ പോയി അവര്‍ എന്താണ് ചെയ്തത്? അതേക്കുറിച്ച് ഞാന്‍ പറയില്ല. കാരണം എന്റെ കയ്യില്‍ അത് തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ല. ഇന്ത്യയില്‍ ഒരു ഔദ്യോഗിക സ്ഥാനവും വഹിക്കാന്‍ അവര്‍ യോഗ്യയല്ല. വാസ്തവത്തില്‍ അവര്‍ 2004ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകേണ്ടതായിരുന്നു. എന്നാല്‍ ഈ സ്ഥാനം വഹിക്കാന്‍ സാങ്കേതികമായി അവര്‍ക്ക് കഴിയില്ലെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. അന്ന് രാഷ്‌ട്രപതിയായ അബ്ദുള്‍ കലാമും എന്നോട് യോജിച്ചു. അതേ തുടര്‍ന്ന് അവര്‍ക്ക് മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയാക്കേണ്ടി വന്നു. “- സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക