Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തണ്ണിമത്തൻ പലസ്തീൻ പോരാട്ടത്തിന്റെ പ്രതീകമായി മാറിയത് എങ്ങനെ?കനിയുടെ തണ്ണിമത്തൻ ക്ലച്ചിന് പിന്നിലെന്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 07:15 pm IST
in Entertainment

കാൻ ഫിലിം ഫെസ്റ്റിവലിൽ തണ്ണിമത്തൻ ക്ലച്ചുമായി പോസ് ചെയ്‌ത് വാർത്തകളിൽ നിറയുകയാണ് നടി കനി കുസൃതി. കാനിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഓൾ വി ഇമാജിൻ അസ് ലൈറ്റിന്റെ പ്രദർശനത്തിനെത്തിയപ്പോഴാണ് പലസ്തീനുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തണ്ണിമത്തൻ ക്ലച്ചുമായി കനി എത്തിയത്.

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കിടയിൽ, പാലസ്തീനികൾക്കുള്ള ഐക്യദാർഢ്യത്തെയാണ് തണ്ണിമത്തൻ സൂചിപ്പിക്കുന്നത്. ദീർഘകാലമായി, തണ്ണിമത്തൻ പലസ്തീൻ ുടെ പോരാട്ടത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്.

തണ്ണിമത്തൻ പലസ്തീൻ പോരാട്ടത്തിന്റെ പ്രതീകമായി കാണുന്നതിന്റെ കാരണം വളരെ ലളിതമാണെങ്കിലും, അതിന്റെ ചരിത്രം വളരെ സങ്കീർണ്ണമാണ്. എന്താണ് ഇതിനു പിന്നിലെ ചരിത്രമെന്നു നോക്കാം.

എന്തുകൊണ്ട് തണ്ണിമത്തൻ?

മുറിച്ച തണ്ണിമത്തനിൽ പലസ്തീൻ പതാകയുടെ നിറങ്ങൾ കാണാം – ചുവപ്പ്, പച്ച, കറുപ്പ്, വെളുപ്പ്. പലസ്തീൻ പതാക വഹിക്കുന്നതും പ്രദർശിപ്പിക്കുന്നതുമെല്ലാം ഇസ്രായേൽ അധികാരികൾ വിലക്കുന്ന സാഹചര്യത്തിലാണ് പലസ്തീൻ പ്രതീകമായി തണ്ണിമത്തൻ മാറിയത്.

സോഷ്യൽ മീഡിയയിൽ, പരസ്യമായ പലസ്തീനിയൻ ചിഹ്നങ്ങളുള്ള പോസ്റ്റുകൾ യുഎസ് ആസ്ഥാനമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കുന്ന അവസ്ഥയുമുണ്ടായി. അതിനാൽ, മുറിച്ച തണ്ണിമത്തൻ ഫലപ്രദമായ പ്രതിരോധമായി ഉയർത്തപ്പെടുകയായിരുന്നു.

വെസ്റ്റ് ബാങ്ക് മുതൽ ഗാസ വരെ പലസ്തീൻ പ്രദേശങ്ങളിൽ തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു, കൂടാതെ പലസ്തീനിയൻ പാചകത്തിൽ പ്രധാനപ്പെട്ട ഒന്നു കൂടിയാണ് തണ്ണിമത്തൻ.

പ്രതിഷേധങ്ങളിൽ തണ്ണിമത്തന്റെ ഉപയോഗം;

പരസ്യമായി പറത്തുന്ന പലസ്തീൻ പതാകകൾ കീറിക്കളയാൻ ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, പൊലീസിന് നിർദ്ദേശം നൽകിയതായി ജനുവരിയിൽ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തിരുന്നു. പലസ്തീൻ പതാക പാറുന്നത് ഇസ്രായേലിൽ നിയമപരമായി നിരോധിച്ചിട്ടില്ല, എന്നാൽ പതാക “സമാധാനം തകർക്കും” എന്ന് അവകാശപ്പെട്ട് പൊലീസ് അടിച്ചമർത്തൽ നടപടികൾ സ്വീകരിക്കുകയായിരുന്നു.. അറസ്റ്റുകൾ തുടർന്നപ്പോൾ, ജൂണിൽ, സാസിം  എന്ന സംഘടന ടെൽ അവീവിലെ ടാക്സികളിൽ മുറിച്ച തണ്ണിമത്തന്റെ ചിത്രങ്ങൾ ചേർക്കാൻ തുടങ്ങി, അതിനോടൊപ്പമുള്ള വാചകം ഇങ്ങനെയായിരുന്നു “ഇത് പലസ്തീൻ പതാകയല്ല.”

പലസ്തീനിയൻ കലാകാരനായ ഖാലിദ് ഹൗറാനിയുടെ സർഗാത്മക സൃഷ്ടിയാണ് മുറിച്ച തണ്ണിമത്തൻ. 2007-ൽ സബ്ജക്റ്റീവ് അറ്റ്‌ലസ് ഓഫ് പലസ്തീൻ പ്രൊജക്റ്റിനായാണ് അദ്ദേഹം ഇത് വരച്ചത്. ഹൗറാനിയുടെ ഈ സർഗാത്മക സൃഷ്ടി ലോകമൊട്ടാകെ പ്രചരിക്കുകയും തണ്ണിമത്തനെ പലസ്തീൻ പോരാട്ടവുമായി ശക്തമായി ബന്ധപ്പെടുത്താൻ സഹായിക്കുകയും ചെയ്തു.

എന്നിരുന്നാലും, പ്രതിഷേധങ്ങളിൽ തണ്ണിമത്തൻ ആദ്യമായി എങ്ങനെ ഉപയോഗിച്ചു എന്നത് അവ്യക്തമാണ്. അതിന്റെ ഉത്ഭവം വ്യക്തമല്ലെങ്കിലും, തണ്ണീർമത്തൻ പലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ന് കാൻ ചലച്ചിത്രമേളയിലും തണ്ണീർമത്തന്റെ രാഷ്‌ട്രീയം ഉയർന്നു കേൾക്കാൻ നടി കനി കുസൃതി കാരണമായിരിക്കുന്നു

Tags: Kani Kusruthican Filim FestivalMalayalam Movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

New Release

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

New Release

” ലർക്ക് ” തിയേറ്ററുകളിൽ

New Release

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

പുതിയ വാര്‍ത്തകള്‍

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.