തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ മൂന്നിലൊന്ന് കുറവ്. സംസ്ഥാനത്ത് ശരാശരി 6000 ടെസ്റ്റ് നടക്കേണ്ടിടത്ത് ഇന്നലെ 2431 പേരാണ് പങ്കെടുത്തത്. സമയും അനുവദിച്ചിട്ടും പലരും എത്താത്തത് ടെസ്റ്റ് കര്‍ക്കശമാക്കിയതോടെ തോല്‍ക്കുമെന്ന ഭയത്താലാണെന്ന് കരുതുന്നു. രംഗം ശാന്തമായ ശേഷം ടെസ്റ്റ് മതിയെന്നാണ് പലരുടെയും ഉള്ളിലിരുപ്പ്.
അതിനിടെ ടെസ്റ്റ് പരിഷ്കാരം സംബന്ധിച്ച ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവ് ഇറങ്ങി. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മാത്രമുള്ള ഓഫീസുകളില്‍ 40 ടെസ്റ്റ് വീതവും രണ്ടുപേര്‍ ഉള്ള ഓഫീസുകളില്‍ 80 ടെസ്റ്റ് വീതവും നടത്താമെന്നാണ് പുതിയ നിര്‍ദേശം. 40 അപേക്ഷകളില്‍ 25 എണ്ണം പുതിയ അപേക്ഷകരെയും പത്ത് എണ്ണം റീ ടെസ്റ്റ് വേണ്ടവരെയും അഞ്ചെണ്ണം പഠനാവശ്യത്തിനു വിദേശത്ത് പോകുന്നവരെയും പ്രവാസികളെയും പരിഗണിക്കും. 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാം. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലും ടെസ്റ്റ് ഗ്രൗണ്ടുകളിലും ആര്‍ടി ഓഫീസുകളിലും ക്യാമറ സ്ഥാപിക്കണം തുടങ്ങിയവയാണ് പുതുക്കിയ ഉത്തരവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: