ന്യൂദൽഹി : മെയ് 25 ന് ദൽഹിയിൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക, നക്‌സലിസത്തെ പുകഴ്‌ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ദൽഹി യൂണിവേഴ്‌സിറ്റി ഏരിയയിൽ ഒന്നിലധികം സ്ഥലങ്ങളിൽ ചുവരുകളിൽ സ്പ്രേ പെയിൻ്റ് ചെയ്തതായി കണ്ടെത്തി.
തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത് വിദ്യാർത്ഥികളടക്കമുള്ളവരെ ആശങ്കയിലാഴ്‌ത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദൽഹി പൊലീസ് രണ്ട് എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ പട്രോളിങ്ങിനിടെ പ്രദേശത്ത് എഴുതിയ മുദ്രാവാക്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി പോലീസ് പറഞ്ഞു. ‘തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കൂ, പുതിയ ജനാധിപത്യത്തിൽ ചേരൂ’, ‘നക്‌സൽബാരി നീണാൾ വാഴൂ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ സർവകലാശാലാ ചുമരുകളിലും പോലീസ് ബാരിക്കേഡുകളിലും എഴുതിയിരുന്നു. സ്വയം പ്രഖ്യാപിത യുവജന സംഘടനയായ ഭഗത് സിംഗ് ഛത്ര ഏകതാ മഞ്ച് (ബിഎസ്‌സിഇഎം) മുദ്രാവാക്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.
യൂണിവേഴ്സിറ്റി ചുവരുകളിൽ എഴുതിയ മുദ്രാവാക്യങ്ങളുടെ ഫോട്ടോകൾ BSCEM അതിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം വസ്തുവകകൾ നശിപ്പിക്കൽ തടയൽ നിയമപ്രകാരം രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മനോജ് കുമാർ മീണ പറഞ്ഞു.
ദൽഹിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പാണ് ഏഴ് പാർലമെൻ്റ് സീറ്റുകളിലും മുദ്രാവാക്യങ്ങൾ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: