ന്യൂദല്‍ഹി: തൊഴിലില്ലായ്മയുടെ നിരക്കിലും ഒന്നാമതായി കേരളം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2024 ലെ ആദ്യ മൂന്ന് മാസത്തില്‍ 31.8 ശതമാനമാണ് സംസ്ഥാനത്തിന്റെ തൊഴിലില്ലായ്മ നിരക്ക്. 15നും 29നും വയസിനിടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മയുടെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്.
കേരളത്തില്‍ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ യുവതികളാണ് ഒന്നാം സ്ഥാനത്ത്. ഈ പ്രായപരിധിയില്‍ വരുന്ന 46.6 ശതമാനം സ്ത്രീകള്‍ക്കും തൊഴില്‍ ഇല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതേ വിഭാഗത്തില്‍ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 24.3 ശതമാനമാണ്. പട്ടികയില്‍ ജമ്മു കശ്മീര്‍, തെലങ്കാന, രാജസ്ഥാന്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: