Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഇന്ന് പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം: നവോത്ഥാന നായകന്‍

ഡോ.ഗോപിനാഥ് പനങ്ങാട്byഡോ.ഗോപിനാഥ് പനങ്ങാട്
May 24, 2024, 02:28 am IST
inArticle

ഇന്ന് കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ നൂറ്റിനാല്‍പ്പതാം ജന്മദിനമാണ്. കൊടുങ്ങല്ലൂര്‍ കോവിലകത്ത് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ശിക്ഷണത്തില്‍ സംസ്‌കൃതം പഠിച്ചുകൊണ്ടിരുന്ന ചേരാനെല്ലൂര്‍കാരനായ കറുപ്പനെ കൊച്ചിയിലേക്ക് കൊണ്ടുവന്ന് അതിപ്രഗത്ഭരായ പണ്ഡിതന്മാരുടെ കീഴില്‍ തുടര്‍പഠനത്തിന് സൗകര്യമുണ്ടാക്കിയത് അന്ന് കൊച്ചിരാജ്യം ഭരിച്ചിരുന്ന രാമവര്‍മ്മ മഹാരാജാവാണ്. ഉന്നത ഉദ്യോഗങ്ങളും നിയമസഭാംഗത്വവും കവിതിലകന്‍ പട്ടവും നല്‍കി കൊച്ചി രാജകുടുംബം കറുപ്പനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. അന്‍പതാം വയസ്സില്‍ അദ്ദേഹത്തെ മഹാരാജാവ് എറണാകുളം മഹാരാജാസ് കോളജിലെ ഭാഷാവിഭാഗം തലവനും ആക്കി. അവിടെ അദ്ധ്യാപകനായിരിക്കെ 1938 മാര്‍ച്ച് 23നാണ് അന്‍പത്തിമൂന്നാം വയസ്സില്‍ അദ്ദേഹം അന്തരിച്ചത്.

കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ പ്രമുഖസ്ഥാനം അലങ്കരിച്ച പണ്ഡിറ്റ് കറുപ്പന്‍ താന്‍ ജനിച്ച ധീവര സമുദായത്തിന്റെ മാത്രമല്ല, എല്ലാ പിന്നാക്ക സമുദായങ്ങളുടെയും പുരോഗതിക്കായി പ്രയത്‌നിച്ചു. എറണാകുളം പട്ടണത്തില്‍ പ്രവേശിക്കാനോ അവിടത്തെ റോഡുകളിലൂടെ നടക്കാനോ അനുവാദമില്ലാതിരുന്ന അയല്‍ദ്വീപുകളിലെ പുലയ സമുദായാംഗങ്ങളെ 1913 ഏപ്രില്‍ 21ന് വള്ളങ്ങള്‍ കൂട്ടിക്കെട്ടി കായലില്‍ വേദിയുണ്ടാക്കി ‘കായല്‍ സമ്മേളനം’ സംഘടിപ്പിച്ച് പ്രബുദ്ധരാക്കുകയും അവരെ അവരുടെ സ്വന്തം സമുദായസഭ രൂപവല്‍ക്കരിക്കാന്‍ സഹായിക്കുകയും ചെയ്തു.

മൂന്നു വര്‍ഷത്തിനുശേഷം 1916 ജനുവരി 1ന് പുതുവത്സര ദിനത്തില്‍ ദിവാന്‍ ജോസഫ് വില്ല്യം ഭോറിന്റെയും പത്‌നി ഡോ.മാര്‍ഗരറ്റിന്റെയും ബഹുമാനാര്‍ത്ഥം എറണാകുളത്തെ ഇര്‍വിന്‍ പാര്‍ക്കില്‍ (ഇന്ന് സുഭാഷ് പാര്‍ക്ക്) സംഘടിപ്പിച്ച കാര്‍ഷിക പ്രദര്‍ശനത്തിനിടയില്‍ കരയില്‍ ഇറങ്ങാനാവാതെ കായലില്‍ വള്ളങ്ങളില്‍ ഇരിക്കുകയായിരുന്ന അവരെ ദിവാന്റെ മുന്‍പിലേക്ക്, വിളിച്ചുകയറ്റി അവരുടെ പട്ടണപ്രവേശം സാധ്യമാക്കിയതും പണ്ഡിറ്റ് കറുപ്പന്‍ ആയിരുന്നു. മഹാകവി, സംസ്‌കൃത പണ്ഡിതന്‍, അദ്ധ്യാപകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ ചരിത്രത്തിന്റെ താളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ആ യുഗപ്രഭാവനെ അത്യാദര പൂര്‍വ്വം മനസ്സില്‍ സ്മരിക്കാം.

(പണ്ഡിറ്റ് കറുപ്പന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനാണ് ലേഖകന്‍)

Tags: Renaissance heroPandit Karuppan
ഡോ.ഗോപിനാഥ് പനങ്ങാട്
ഡോ.ഗോപിനാഥ് പനങ്ങാട്
സംസ്ഥാന സാക്ഷരതാ മിഷന്‍ മുന്‍ ഡയറക്ടറാണ് [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ദേശീയതയുടെ കാഹളവുമായി ധീവര സംഗമം

Samskriti

നവോത്ഥാന നായകന്‍…. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള സ്മൃതി ദിനം ഇന്ന്

Main Article

നാളെ പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം: നവോത്ഥാന തിലകം

Samskriti

ഋഷിതുല്യനായ നവോത്ഥാന നായകന്‍

അഖില കേരള ധീവരസഭ പണ്ഡിറ്റ് കറുപ്പന്‍ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം പണ്ഡിറ്റ് കറുപ്പന്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച ജന്മദിന സമ്മേളനം ധീവര സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പണ്ഡിറ്റ് കറുപ്പന്‍ ഉയര്‍ത്തിയത് ജനങ്ങളെ ഒന്നായി കാണണമെന്ന സന്ദേശം: വി. ദിനകരന്‍

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.