ലഖ്നൗ: പ്രധാനമന്ത്രി മോദിയെയും രാഹുലിനെയും തുല്യശക്തിയായി അവതരിപ്പിച്ച് രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്താനുള്ള ഗൂഢപദ്ധതി തയ്യാറാക്കിയത് എന്‍.റാം, മദന്‍ ലോകൂര്‍, എ.പി. ഷാ ത്രിമൂര്‍ത്തികള്‍. ഈ പദ്ധതിയുടെ ലക്ഷ്യം ഇന്ത്യാ മുന്നണിയുടെ നേതാവാക്കി രാഹുലിനെ ഉയര്‍ത്തലായിരുന്നു.
സുപ്രീംകോടതി മുന്‍ ജസ്റ്റിസായ മദന്‍ ലോകൂര്‍, മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി. ഷാ, ഹിന്ദുവിന്റെ മാധ്യമ പ്രവര്ത്തകന് എന്‍.റാം എന്നിവര്‍ ഇതിനായി കണ്ടെത്തിയ മാര്‍ഗ്ഗം പ്രധാനമന്ത്രി മോദിയെയും രാഹുല്‍ ഗാന്ധിയെയും സംവാദത്തിന് ക്ഷണിക്കുക എന്നതായിരുന്നു. രണ്ടു പേര്‍ക്കും വ്യക്തിപരമായി ഇവര്‍ കത്തയക്കുകയും ചെയ്തു. ഉടനെ രാഹുല്‍ ഗാന്ധി സംവാദത്തിന് തയ്യാറായി. അങ്ങിനെ ഒരു വേദി ഒരുങ്ങിക്കിട്ടിയാല് തന്നെ രാഹുല്‍ ഗാന്ധിയുടെ പദവി ഇപ്പോഴത്തേതിനേക്കാള്‍ എത്രയോ ഉയര്‍ന്നതാകും.
ഈ അപകടം മണത്തറിഞ്ഞ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് റായ് ബറേലിയിലെ യുവനേതാവിനെ രാഹുല്‍ ഗാന്ധിയുമായി സംവാദത്തിനയയ്ക്കാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.അഭിനവ് പ്രകാശ് എന്ന പിന്നാക്കസമുദായത്തില്‍ നിന്നുള്ള ബിജെ വൈഎം വൈസ് പ്രസിഡന്റിന് രാഹുലുമായി ഫലപ്രദമായി സംവാദം നടത്താനാവുമെന്ന് തേജസ്വി സൂര്യ പറഞ്ഞതോടെ രാഹുലും കോണ്‍ഗ്രസും സംവാദപരിപാടി ഉപേക്ഷിച്ചു. ഇതോടെ റാം-ലോക്കൂര്‍-ഷാ ത്രിമൂര്‍ത്തികളുടെ പദ്ധതി പൊളിഞ്ഞു. രാഹുല്‍ഗാന്ധി ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണോ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് സ്മൃതി ഇറാനി രംഗത്തെത്തിയതോടെ ഈ സംവാദസാധ്യത പൊളിയുകയും ചെയ്തു.
സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മദന്‍ ലോകൂര്‍, മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി. ഷാ, ഹിന്ദുവിന്റെ മാധ്യമ പ്രവര്ത്തകന് എന്‍.റാം എന്നീ മൂവരും കടുത്ത മോദി വിരുദ്ധരും നിരന്തരം മോദിക്കും മോദി സര്‍ക്കാരിനും എതിരെ പ്രചാരവേല നടത്തുന്നവരുമാണ്. യോഗി സര്‍ക്കാരിന്റെയും ശിവരാജ് ചൗഹന് സര്‍ക്കാരിന്റെയും ബുള്‍ഡോസര്‍ ഉപയോഗിച്ച് നീതി നല്കുന്ന രീതിയെ വിമര്‍ശിച്ച് മോദി സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച വ്യക്തിയാണ് മദന്‍ ലോകൂര്‍ എന്ന മുന്‍ സുപ്രീംകോടതി ജഡ്ജി.
എന്‍.റാം ആകട്ടെ നിരന്തരം മോദി സര്‍ക്കാരിനെതിരെ വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന ആളാണ്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ എന്തെങ്കിലും അന്വേഷണാത്മറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച് ആ ഭരണത്തെ അട്ടിമറിക്കുന്നതില്‍ പേര് കേട്ട വ്യക്തിയാണ് എന്‍.റാം. പണ്ട് രാജീവ് ഗാന്ധി സര്‍ക്കാരിനെ ബോഫോഴ്സ് അഴിമതി കേസ് കൊണ്ട് വന്ന് താഴെ വീഴ്ത്തിയ ആലാണ് റാം. എന്നാല്‍ മോദി സര്‍ക്കാരിനെതിരെ ഈ വേല നടന്നില്ല. അതിന് ശേഷം റാമിന് മോദിയോടുള്ള വെറുപ്പ് ഇരട്ടിയായി. 2019ല്‍ ഫ്രാന്‍സില്‍ നിന്നും റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നതായി റാം അന്വേഷണാത്മക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചെങ്കിലും ജനം ഇതിന് പുല്ലുവിലയാണ് കല്പിച്ചത്. അതുപോലെ പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ മോദി സര്‍ക്കാര്‍ ഇസ്രയേലില്‍ നിന്നുള്ള ചില ആപുകള്‍ ഉപയോഗിച്ച് ചോര്‍ത്തുന്നു എന്ന റാമിന്റെ കള്ളക്കഥയും ജനം തള്ളിക്കളഞ്ഞു.
സുപ്രീംകോടതിയില്‍ മോദി സര്‍ക്കാരിന് അനുകൂലമായും കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി, പ്രശാന്ത് ഭൂഷണ് എന്നീ മോദി വിരുദ്ധ അഭിഭാഷകര്‍ക്ക് എതിരായും വിധികള്‍ വരുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ജസ്റ്റിസാണ് എ.പി. ഷാ. ഇത്തരം വിധികള്‍ സുപ്രീംകോടതി വിധിച്ചാല്‍ ഉടനെ ജനങ്ങളുടെ അവകാശം ഹനിക്കപ്പെടുന്നു എന്ന് വിലപിക്കുന്ന വ്യക്തിയാണ് എ.പി. ഷാ.
പ്രധാനമന്ത്രി മോദി ഈ ത്രിമൂര്‍ത്തികളുടെ ചതിക്കുഴിക്കെതിരെ മൗനം പാലിച്ച് തലയുയര്‍ത്തിതന്നെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: