ചേര്‍ത്തല: ശ്രീനാരായണ പെന്‍ഷണേഴ്സ് കൗണ്‍സിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല ത്രിദിന റസിഡന്‍ഷ്യല്‍ സമ്മര്‍ ക്യാമ്പ് ഗുരുവൈഖരി-2024, ഇന്നു മുതല്‍ 25 വരെ കണിച്ചുകുളങ്ങര സഹ. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനവും യുവാക്കള്‍ക്കായി തൊഴില്‍ സാദ്ധ്യതയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗത്തിന്റെ പോഷക സംഘടനയാണ് ശ്രീനാരായണ പെന്‍ഷണേഴ്സ് കൗണ്‍സില്‍.
ക്യാമ്പ് ഇന്ന് രാവിലെ 10.30ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും. ഗുരുവിദ്യാനിധി പ്രഖ്യാപനവും വെള്ളാപ്പള്ളി നിര്‍വഹിക്കും. ശ്രീനാരായണ പെന്‍ഷണേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. സജീവ് അദ്ധ്യക്ഷനാകും. പെന്‍ഷണേഴ്സ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എം.എന്‍. ശശിധരന് സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ. വേണുഗോപാല്‍ നന്ദിയും പറയും. വിവിധ മേഖലകളിലെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും.
25ന് ഉച്ചയ്ക്ക് 2.30ന് ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് വെള്ളാപ്പള്ളി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. 13 വയസിന് മുകളിലുള്ള കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നതെന്ന് എസ്എന്‍പിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെ.എം. സജീവ്, സെക്രട്ടറി അഡ്വ. എം.എന്‍.ശശിധരന്, വൈസ് പ്രസഡിന്റ് വി.ആര്. വിജയകുമാര്‍, ട്രഷറര്‍ ഡോ. ആര്. ബോസ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: