ഹൂസ്റ്റണ്‍: അമേരിക്കന്‍ പര്യടനത്തിനെത്തിയ ബംഗ്ലാദേശിന് ആതിഥേയരുടെ തകര്‍പ്പന്‍ വരവേല്‍പ്പ്. ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിന് ബംഗ്ലാദേശിന്റെ വമ്പ് ഒടിച്ചുവിട്ടു.
വ്യക്തമായ കണക്കുകൂട്ടലോടെയായിരുന്നു ടോസ് മുതലുള്ള അമേരിക്കയുടെ നീക്കം. ടോസ് ജയിച്ച് എതിരാളികളെ ബാറ്റിങ്ങിന് വിട്ടു. ബംഗ്ലാ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കുകയെന്നതായിരുന്നു ലക്ഷ്യം ആദ്യ ഓവറുകളില്‍ സുഗമമായി നടപ്പാക്കുന്ന അമേരിക്കയെയാണ് കണ്ടത്. ആടിയുലഞ്ഞ ബംഗ്ലാദേശിനായി ടൗഹിഡ് ഹൃദോയ് നേടിയ അര്‍ദ്ധസെഞ്ചുറി കരുത്തായി. 47 പന്തുകളില്‍ താരം 58 റണ്‍സെടുത്ത് പുറത്തായി. അവസാനം 31 റണ്‍സുമായി മഹ്മദുള്ളയും പൊരുതി നിന്നു. ഇരുവരുടെയും ബാറ്റിങ് ബലത്തിലാണ് ടീം 150നപ്പുറമുള്ള സ്കോറിലെത്തിയത്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലായ്ക്ക് നേടാനായത് 153 റണ്‍സ്. സ്റ്റീവന്‍ ടയ്ലര്‍ രണ്ട് വിക്കറ്റുമായി തിളങ്ങി. മൂന്ന് ഓവറില്‍ ഒമ്പത് റണ്‍സേ വഴങ്ങിയുള്ളൂ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അമേരിക്കന്‍ നിരയില്‍ വ്യക്തിഗത മികവ് കൊണ്ട് ആരും വലിയ പ്രകടനം കാഴ്ച്ചവച്ചില്ല. എല്ലാവരും തന്നാലാവും വിധം പൊരുതി. ഒടുവില്‍ പുറത്താകാതെ നിന്ന് വെടിക്കെട്ട് തീര്‍ത്ത ഹര്‍മീത് സിങ് വിജയത്തിലേക്ക നയിച്ചു. 13 പന്തുകള്‍ നേരിട്ട് മൂന്ന് സിക്സറും രണ്ട് ബൗണ്ടറികളും സഹിതം 33 റണ്‍സെടുത്ത താരത്തിന്റെ ഇന്നിങ്സ് ആണ് നിര്‍ണായകമായത്. ഹര്മീതിനൊപ്പം കോറേ ആന്ഡേഴ്സണ് 34 റണ്‍സുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്മാന് രണ്ട് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറുകളില്‍ വമ്പന്‍ അടികളുമായി അമേരിക്കയെ വിജയിപ്പിച്ച ഹര്‍മീത് സിങ് ആണ് കളിയിലെ താരം. പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാത്രി എട്ടരയ്ക്ക് നടക്കും. ശനിയാഴ്ചയാണ് മൂന്നാമത്തെയും അവസാനത്തെയും മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: