Kerala

ചട്ടമ്പിസ്വാമിയുടെ 25 അടി ഉയരമുള്ള പ്രതിമ; പതിനഞ്ച് അടി ഉയരമുള്ള ധ്യാനമണ്ഡപത്തിനു മുകളില്‍ അനാച്ഛാദനം ചെയ്തു

Published by

വള്ളികുന്നം (ആലപ്പുഴ): പതിനഞ്ച് അടി ഉയരമുള്ള ധ്യാനമണ്ഡപത്തിനു മുകളില്‍ 25 അടി ഉയരമുള്ള ചട്ടമ്പിസ്വാമിയുടെ പ്രതിമ വള്ളികുന്നം കാമ്പിശ്ശേരി ജങ്ഷനു സമീപം വിദ്യാധിരാജപുരത്ത് അനാച്ഛാദനം ചെയ്തു. വിദ്യാധിരാജ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. ഡി.എം. വാസുദേവന്‍ പ്രതിമ അനാച്ഛാദനം നിര്‍വഹിച്ചു.

സ്വാമിയുടെ സമാധി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്. ഇതിനോടനുബന്ധിച്ചുള്ള സമ്മേളനം വിദ്യാധിരാജ ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ പെരുമുറ്റം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കേരള നവോത്ഥാനനായകരില്‍ പ്രഥമഗണനീയനായ വിദ്യാധിരാജ ചട്ടമ്പിസ്വാമിയെ എല്ലാ തലത്തിലും ഭരണാധികാരികള്‍ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരികളുടെ അഴിമതിക്കെതിരെ പ്രതികരിച്ച സ്വാമിയെ ഇന്നത്തെ ഭരണാധികാരികള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്തത് എന്തുകൊïാണെന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാധിരാജ ഇന്റര്‍നാഷണല്‍ നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്റര്‍ സെക്രട്ടറി ബി. ഗോപിനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ചട്ടമ്പിസ്വാമി ആര്‍ക്കൈവ്‌സ് പ്രസിഡന്റ് ഡോ. ആര്‍. രാമന്‍ നായര്‍, സ്വാമി ശങ്കരാമൃതാനന്ദ പുരി, സ്വാമിനി കൃഷ്ണാനന്ദ പൂര്‍ണിമാമയി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

വിദ്യാധിരാജ ഇന്റര്‍നാഷണല്‍ കോയമ്പത്തൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് വി.എസ്. സുഭാഷ്, സെക്രട്ടറി നന്ദകുമാര്‍ ഉണ്ണിത്താന്‍, വിജയരാഘവന്‍ ചെന്നൈ, വിദ്യാധിരാജ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ അഡ്വ. ജി.പി. രവിന്ദ്രന്‍ നായര്‍, ആര്‍. ചന്ദ്രന്‍ ഉണ്ണിത്താന്‍, റ്റി.ഡി. വിജയന്‍ നായര്‍, പി.സി. നായര്‍, അനന്തന്‍ ആര്‍. പിള്ള, വിഷ്‌ലാല്‍ വി.എല്‍, ആര്‍. രാജേന്ദ്രന്‍ നായര്‍, മീന മുരളീധരന്‍, കെ. രാജശേഖന്‍ കായംകുളം, പൊന്നു.റ്റി, ജയമോഹന്‍, അഡ്വ. ഭാവന, സോജ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ചട്ടമ്പിസ്വാമിയുടെ ജീവിതവും ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയ പ്രൊഫ. എ.വി. ശങ്കരവാര്യര്‍ (മരണാനന്തരം), വൈക്കം വിവേകാനന്ദന്‍, ബി. ഗോപിനാഥപിള്ള നോര്‍ത്ത അമേരിക്ക, ഡോ. എ.എം. ഉണ്ണികൃഷ്ണന്‍, പ്രതിമയുടെ ശില്‍പ്പികളായ ജെ.ഡി. ഗോപന്‍, സൈഗാള്‍ എന്നിവരെയും ആദരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക