Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീരദേശത്തെ ഇളക്കിമറിച്ച് കാറ്റ്, വ്യാപക നാശനഷ്ടം

രാത്രിയിലും വിശ്രമമില്ലാതെ മരങ്ങള്‍ മുറിച്ചുമാറ്റി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് വിഴിഞ്ഞം, പൂവാര്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 12:32 pm IST
in Kerala
മുല്ലൂരില്‍ രാജേഷിന്റെ വീടിനും കാറിനും മേല്‍ പതിച്ച തെങ്ങ്‌

മുല്ലൂരില്‍ രാജേഷിന്റെ വീടിനും കാറിനും മേല്‍ പതിച്ച തെങ്ങ്‌

വിഴിഞ്ഞം: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയോടൊപ്പം തീരദേശത്തെ ഇളക്കിമറിച്ച് കനത്ത കാറ്റും വീശി. കൂറ്റന്‍ മരങ്ങള്‍ ഒടിഞ്ഞ് വീണും കടപുഴകിയും വന്‍ നാശനഷ്ടം. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതോടെ വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറായി. രാത്രിയിലും വിശ്രമമില്ലാതെ മരങ്ങള്‍ മുറിച്ചുമാറ്റി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് വിഴിഞ്ഞം, പൂവാര്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍.

കഴിഞ്ഞ ദിവസങ്ങളിലാണ് ജനത്തെ പേടിയിലാഴ്‌ത്തി കാറ്റ് വീശിയത്. അപ്രതീക്ഷിതമായ കാറ്റിപ്പെട്ട് നിരവധി വാഹനങ്ങളും വഴിയില്‍ കുടുങ്ങി. വീടുകളുടെ രക്ഷയ്‌ക്കും റോഡു ഗതാഗതം സുഗമമാക്കുന്നതിന്നും മുന്‍ഗണന നല്‍കിയായിരുന്നു ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം. വിഴിഞ്ഞം മുല്ലൂര്‍ സ്വദേശി രാജേഷിന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് വീടിനും കാറിനും ഇലക്ട്രിക് ലൈനിനും നാശമുണ്ടായി. ചാവടിനടയില്‍ ക്ഷേത്ര കോമ്പൗണ്ടില്‍ നിന്ന ആല്‍മരവും തെങ്ങും കടപുഴകി സമീപത്തെ വീടിന് മേല്‍പതിച്ചു. മുക്കോലയിലും കല്ലുവെട്ടാന്‍ കുഴിയിലും ബൈപാസിന്റെ സര്‍വീസ് റോഡിന് കുറുകെ മരം വീണ് ഇലക്ട്രിക് ലൈനും പോസ്റ്റുകളും പൊട്ടി ഗതാഗതം സ്തംഭിച്ചു.

കോവളം കെ.എസ്. റോഡിലും പടിഞ്ഞാറെ പൂങ്കുളം, ടൂറിസം കേന്ദ്രമായ ഹൗവ്വ ബീച്ച് റോഡ്, കോട്ടുകാല്‍ എന്നിവിടങ്ങളില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. വിഴിഞ്ഞം, കോവളം മേഖലയില്‍ വ്യാപകമായി വീണ മരങ്ങളില്‍ പകുതിപോലും മാറ്റാന്‍ കഴിഞ്ഞിട്ടില്ല. കാഞ്ഞിരംകുളം മാവിളയില്‍ അര്‍ജുനന്റെ വീടിന് പുറത്തു കൂടി കൂറ്റന്‍ ആഞ്ഞിലിമരം കടപുഴകി വീണു. വീടിന്റെ ഒരു ഭാഗം തകര്‍ന്നെങ്കിലും വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. പുത്തന്‍കടയില്‍ കുട്ടപ്പന്റെ വക പ്ലാവ് കടപുഴകി വീണ് ഇലക്ട്രിക് ലൈനും പോസ്റ്റുകളും തകര്‍ന്നു. കഴിവൂര്‍ പ്ലാവുവിള സ്വദേശി വിനോദിന്റെ വീടിന് മുകളില്‍ അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന അക്കേഷ്യമരം വീണ് കാര്‍ തകര്‍ന്നു. വീടിന് കേടുവരുത്തിയ മരം വൈദ്യുതി ലൈനും തകര്‍ത്ത് റോഡിന് കുറുകെ വീണു.

തിരുപുറം വിജയകുമാര്‍, പുതിയതുറയില്‍ മോഹനന്‍ എന്നിവരുടെ വീടിന് മുകളിലും മരം വീണ് നാശനഷ്ടം ഉണ്ടായി. പൂവാര്‍ ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ചുമാറ്റി. മാറാടി, നരിക്കുഴി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ വീടുകള്‍ക്ക് മേല്‍ അപകടകരമായ രീതിയില്‍ വീണ മരങ്ങള്‍ മുറിച്ചു മാറ്റാനാകാതെ ഫയര്‍ഫോഴ്‌സ് മടങ്ങി. മരച്ചില്ലകള്‍ ഒടിഞ്ഞു വീണും വ്യാപക നാശനഷ്ടമുണ്ടായി. പലയിടങ്ങളിലും രാത്രിയില്‍ മാത്രമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. കെഎസ്ഇബിക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.

Tags: keralaRainstrong wind
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത,വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Gulf

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

പുതിയ വാര്‍ത്തകള്‍

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

തൃഷ തമിഴ്നാട്ടിലെ കാവ്യാമാധവൻ ; സത്യപ്രതിജ്ഞയ്‌ക്ക് വന്നതിന്റെ പേരിൽ രൂക്ഷവിമർശനം

‘ അവരുടെ ബാഡ് ഡെയ്സ് ആരംഭിച്ചു കഴിഞ്ഞുവെന്ന് ‘ ഹിമന്ത , ഒപ്പം ചേർന്ന് സുവേന്ദുവും ; ലക്ഷ്യം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേതാമേനോന്‍, ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി, അന്‍സിബയുടെ രാജി സ്വീകരിച്ചു

മുഖ്യമന്ത്രി പദം കെ സി ഉറപ്പിച്ചോ ? ചീഫ് സെക്രട്ടറിയോട് ഇടപെടല്‍ ആവശ്യപ്പെട്ടുളള ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

സനാതനധര്‍മ്മത്തെ വെല്ലുവിളിച്ച സ്റ്റാലിനും മകനും വേണ്ടതിലധികം കിട്ടി, ഇനിയും സനാതനത്തെ വെല്ലുവിളിച്ച് ഉദയനിധി

മമത ബാനർജിയെ വീണ്ടും ബംഗാളിന്റെ മുഖ്യമന്ത്രിയാക്കണം ; മോദിയ്‌ക്കും, ബിജെപിയ്‌ക്കുമെതിരെ ബംഗ്ലാദേശിൽ ജിഹാദികളുടെ പ്രതിഷേധ പ്രകടനങ്ങൾ

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

വാട്സ്ആപ്പിൽ വന്ന വിവാഹക്ഷണക്കത്ത് തുറന്നു; വ്യവസായിക്ക് ഒറ്റയടിക്ക് നഷ്ടപ്പെട്ടത് അഞ്ച് ലക്ഷത്തിലധികം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.