Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴ കനത്തു; ദുരിതം… നഗരങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 03:17 am IST
in Kerala
തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിന്നുള്ള ദൃശ്യം

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിന്നുള്ള ദൃശ്യം

തിരുവനന്തപുരം: സംസ്ഥാനത്താകെ പെയ്ത കനത്ത മഴയില്‍ മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. വ്യാപക നാശനഷ്ടം. നിരവധി വീടുകളില്‍ വെള്ളം കയറി. പുഴകള്‍ കര കവിയുന്നു. മണ്ണിടിച്ചിലില്‍ ഗതാഗതം തടസപ്പെട്ടു.

മലയോര മേഖലകളിലെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കാര്‍ഷിക മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി. തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലാവര്‍ഷമെത്തിയതിനാല്‍ മഴ അഞ്ച് ദിവസം നീളുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ കളക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തുടങ്ങിയെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു.

ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിലെ താമസക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും രാത്രിയാത്ര ഒഴിവാക്കണമെന്നും ദുരന്തനിവാരണ സേന അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി. മല്ലപ്പള്ളി കോമളം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ ബിഹാര്‍ സ്വദേശി നരേഷി(25)നെയാണ് കാണാതായത്. മൂന്ന് പേരാണ് കുളിക്കാന്‍ ഇറങ്ങിയത്. ശക്തമായ ഒഴുക്കില്‍ പെട്ടു. രണ്ട് പേര്‍ നീന്തിക്കയറി.

ഇടുക്കി പാറത്തോട്ടില്‍ മഴയിലും കാറ്റിലും ജീപ്പിന് മുകളിലേക്ക് മരം വീണ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാറത്തോട് സ്വദേശികളായ മാരിമുത്തു (42), പെരിയസാമി(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുത്തപ്പന്‍ പുഴ, ആനക്കാം പൊയില്‍, അരിപ്പാറ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.

കോഴിക്കോട് ജില്ലയില്‍ കനത്ത മഴയില്‍ വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ റോഡിലേക്ക് പതിച്ച് ഗതാഗതം തടസ്സപ്പെട്ടു. ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. തിരുവമ്പാടി, കോടഞ്ചേരി, ചക്കിട്ടപാറ തുടങ്ങിയ മലയോര മേഖലയില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. താമരശ്ശേരി ചുരം ഭാഗത്തും കാരാടിയിലും ദേശീയ പാതയില്‍ വെള്ളം കയറി. മണ്ണ് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

തലസ്ഥാന നഗരിയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി എടുത്ത കുഴികളെല്ലാം തോടുകളായി. കുഴികളില്‍ വെള്ളം നിറഞ്ഞ് നിരവധി വീടുകളിലേക്ക് കയറി. വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാന്‍ ഓപ്പറേഷന്‍ അനന്തയ്‌ക്കായി ചിലവഴിച്ച കോടിക്കണക്കിന് രൂപയും വെള്ളത്തിലായി.

കൊച്ചിയിലും ആലപ്പുഴയിലും സമാന സ്ഥിതിയാണ്. റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വാഹന ഗതാഗതം തടസ്സപ്പെട്ടു. നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കൊച്ചിയില്‍ കുണ്ടന്നൂര്‍ വൈറ്റില ഭാഗങ്ങളില്‍ ഗതാഗതത്തിനും തടസമായി റോഡുകള്‍ പുഴയായി മാറി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ചെളി അടിഞ്ഞു കയറി.

ഇന്നു മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: keralaheavy rainWaterlogging is severe in cities
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

India

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.