റിയാദ്(സൗദി): ബുധനാഴ്ച വരെ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ സാധ്യതയുള്ളതായി സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി. ഈ കാലയളവില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥലങ്ങളില്‍ കഴിയണമെന്നും ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
മക്ക പ്രദേശത്ത് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. ഇത് മിന്നല്‍ പ്രളയത്തിനും ആലിപ്പഴ വര്‍ഷത്തിനും പൊടി-മണല്‍ക്കാറ്റിന് കാരണമാകുന്ന അതിവേഗ കാറ്റുകള്‍ക്കും കാരണമായേക്കും.
തായിഫ്, മെയ്സാന്‍, ആദം, അല്‍ അര്‍ദിയാത്ത്, അല്‍ കാമില്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുള്ളത്. മക്കയിലും സമീപ പ്രദേശങ്ങളായ ജുമും, ബഹ്റ, റാനിയ, ഖുര്‍മ, മോയ എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കുന്നു. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് സിവില്‍ ഡിഫന്‍സ് പൗരന്മാരെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: