മുംബൈ: റിക്കാര്‍ഡ് നേട്ടം സ്വന്തമാക്കി ഭാരതത്തിലെ ബാങ്കിങ് മേഖല. ചരിത്രത്തില്‍ ആദ്യമായി ബാങ്കിങ് മേഖലയുടെ അറ്റാദായം മൂന്ന് ലക്ഷം കോടി രൂപയ്ക്ക് മുകളിലായി. പൊതു-സ്വകാര്യ മേഖലാ ബാങ്കുകളുടെ ആകെ ലാഭം 2023 സാമ്പത്തിക വര്‍ഷത്തിലെ 2.2 ലക്ഷം കോടിയില്‍ നിന്ന് 39% ഉയര്‍ന്ന് 3.1 ലക്ഷം കോടി രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ കണക്കാണ് പുറത്ത് വന്നത്.
പൊതുമേഖലാ ബാങ്കുകളുടെ വിഹിതത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 34% വര്‍ധനവാണ് ഉണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1.4 ലക്ഷം കോടി രൂപയാണ് പൊതുമേഖല ബാങ്കുകളുടെ ലാഭം. സ്വകാര്യമേഖലാ ബാങ്കുകളുടെ അറ്റാദായം 42% വര്‍ധിച്ച് 1.2 ലക്ഷം രൂപയില്‍ നിന്ന് 1.7 ലക്ഷം കോടി രൂപയായി.
ബാങ്കിങ് മേഖല കൈവരിച്ച നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഭാരതത്തിന്റെ ബാങ്കിങ് മേഖലയിലെ അറ്റാദായം ആദ്യമായി മൂന്നു ലക്ഷം കോടി രൂപ കവിഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലുണ്ടായ ശ്രദ്ധേയമായ ഒരു നേട്ടമാണിത്. ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍, യുപിഎയുടെ ബാങ്കിങ് നയം മൂലം ബാങ്കുകള്‍ നഷ്ടത്തിലായിരുന്നു. ഇതോടെ പാവപ്പെട്ടവരുടെ മുന്നില്‍ ബാങ്കുകള്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുകയും ചെയ്തു. ബാങ്കുകളുടെ ആരോഗ്യനിലയിലെ ഈ പുരോഗതി നമ്മുടെ ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും എംഎസ്എംഇകള്‍ക്കും വായ്പ ലഭ്യത മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാലന്‍സ് ഷീറ്റുകള്‍ മെച്ചപ്പെടുത്തിയതാണ് വരുമാനം വര്‍ധിക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായത്തില്‍ നാലിരട്ടിയിലധികം ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: