തിരുവനന്തപുരം: യുവാക്കളെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ലൈബ്രറികള്‍ ആരംഭിക്കണമെന്ന് ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ് അഭിപ്രായപ്പെട്ടു. ഉദിയന്നൂര്‍ ദേവീക്ഷേത്രം നല്‍കിയ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രസംഗിക്കുകയായിരുന്നു എസ്. സോമനാഥ്.
“യുവാക്കളെ ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങള്‍ പ്രത്യേകമായി പരിശ്രമിക്കണം. ഈ പുരസ്കാരച്ചടങ്ങില്‍ നിരവധി യുവാക്കള്‍ പങ്കെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ പ്രതീക്ഷിച്ച അത്ര യുവാക്കള്‍ എത്തിയില്ല. ക്ഷേത്രങ്ങള്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ പരിശ്രമിക്കണം. എന്തുകൊണ്ട് ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ ആരംഭിച്ചുകൂടാ?”- എസ്. സോമനാഥ് ചോദിച്ചു.
“സന്ധ്യക്ക് ധാരാളം വായിക്കാനും ചര്‍ച്ച ചെയ്യാനും കഴിയുമെന്ന പ്രതീക്ഷയില്‍ യുവാക്കള്‍ വരും. അത് അവരുടെ തൊഴില്‍ ജീവിതം ഭാവിയില്‍ മെച്ചപ്പെടുത്തും.”-എസ്. സോമനാഥ് പറഞ്ഞു. മുന്‍ ഐഎസ് ആര്‍ഒ ചെയര്‍മാന്‍ ജി. മാധവന്‍നായരില്‍ നിന്നാണ് സോമനാഥ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, വി.കെ. പ്രശാന്ത് എംഎല്‍എ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: