തിരുവനന്തപുരം: ലഹരിമരുന്നു കേസുകളില്‍ പിടികൂടുന്നവരെ അടുത്തുള്ള പൊലീസ് സ്‌റ്റേഷനുകളില്‍ ഏല്‍പ്പിക്കുന്ന പോലീസിലെ ആന്‌റി നര്‍ക്കൊട്ടിക് വിഭാഗത്തിന്‌റെ പതിവു മാറുന്നു. ആന്‌റി നര്‍ക്കൊട്ടിക് വിഭാഗത്തിന് കേസെടുക്കാന്‍ അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പോലീസില്‍ തന്നെ ലഹരി സംഘങ്ങളെ പിടികൂടാന്‍ നിയോഗിക്കപ്പെട്ട ഈ വിഭാഗത്തിന് നേരത്തെ കേസെടുക്കാന്‍ അധികാരം ഉണ്ടായിരുന്നില്ല പ്രതികളെ പിടികൂടിയാല്‍ തന്നെ തുടര്‍ന്ന നടപടികള്‍ക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കേണ്ടിയിരുന്നു. മേലില്‍ എസ്.ഐയും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും കേസെടുക്കാന്‍ അധികാരമുണ്ടാകും. ജില്ലകളില്‍ എസ്പിക്ക് കീഴിലുള്ള ഡിസ്ട്രിക്ട് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് ആണ് ലഹരി കേസുകള്‍ സാധാരണ പിടികൂടുക. പുതിയ ഉത്തരവോടെ ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ കണ്ടെത്താനുള്ള പരിശോധന നടത്താനും പ്രതികളെ അറസ്റ്റ് ചെയ്യാനും കേസെടുക്കാനുള്ള അധികാരം ലഭ്യമായി.
സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടങ്ങള്‍ക്ക് ഉത്തേജനമാകുന്നത് ലഹരി മാഫിയ സംഘങ്ങളാണെന്ന് വ്യക്തമായിട്ടുണ്ട.് ലഹരിയുടെ മറവിലോ ലഹരിക്ക് വേണ്ടിയോ ഉള്ള ആക്രമണങ്ങളാണ് പലതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക