കോട്ടയം: ഇടുക്കി ജില്ലയിലെ ടൂറിസം മേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു. ഓഫ് റോഡ് സഫാരിയും വിലക്കിയിട്ടുണ്ട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. റെഡ്, ഓര്റഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചാല്‍ മാത്രമായിരിക്കും ഇനി യാത്ര അനുവദിക്കുക.
കോട്ടയം ജില്ലയിലെ മാര്‍മല അരുവിയില്‍ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് . വരും ദിവസങ്ങളിലും തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനത്തെത്തുടര്ന്നാണിത്. കഴിഞ്ഞവര്‍ഷം ഇതേസമയം വാഗമണ്‍ ഭാഗത്ത് ശക്തമായ മഴയില്‍ വെള്ളം ഉയരുകയും സഞ്ചാരികള്‍ കുടുങ്ങി പോവുകയും ചെയ്തിരുന്നു. അഗ്നിശമന സേനയും സന്നദ്ധ സംഘടനകളുമാണ് ഇവരെ രക്ഷിച്ചത്. വറ്റിക്കിടന്ന അരുവിയില്‍ കഴിഞ്ഞദിവസം ഉണ്ടായ മഴയില്‍ വെള്ളച്ചാട്ടത്തിന്റെ ശക്തി വര്‍ദ്ധിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. മഴയ്ക്കൊപ്പം കനത്ത കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: