ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ 49 പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ 47.53 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പോളിങ് ബോഡിയുടെ കണക്കനുസരിച്ച്, ലഡാക്കിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് (61.26 ശതമാനം).
പശ്ചിമ ബംഗാള്‍ (62.72 ശതമാനം), ജാര്‍ഖണ്ഡ് (53.90 ശതമാനം), ഉത്തര്‍പ്രദേശ് (47.55 ശതമാനം), ഒഡീഷ (48.95 ശതമാനം), ജമ്മുവിലാണ്. കാശ്മീര്‍ (44.90 ശതമാനം), ബിഹാര്‍ (45.33 ശതമാനം), മഹാരാഷ്ട്ര (38.77 ശതമാനം). പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പില്‍ മത്സരരംഗത്തുള്ളത് 695 സ്ഥാനാര്‍ത്ഥികളാണ്. 8.95 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കാന്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്.
ഇതില്‍ 4.69 കോടി പുരുഷന്മാരും 4.26 കോടി സ്ത്രീകളും 5409 ട്രാന്‍സ്ജന്‍ഡര്‍മാരുമാണ്. ആകെ 94,732 പോളിങ് സ്റ്റേഷനുകളാണ് ഇവര്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്. 9.47 ലക്ഷം ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ആവശ്യമുള്ള പോളിങ്സ്റ്റേഷനുകളില്‍ കേന്ദ്രസേനയെ വിന്യസിക്കുകയും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പോളിങ് സ്റ്റേഷനുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരെയും വിന്യസിച്ചിട്ടുണ്ട്. 2000 ഫ്ളൈയിങ് സ്ക്വാഡുകള്‍, 2105 സ്റ്റാറ്റിസ്റ്റിക്സ് സര്‍വൈലന്‍സ് സംഘങ്ങള്‍, 881 വീഡിയോ നിരീക്ഷണ സംഘങ്ങള്‍, 502 വീഡിയോ വ്യൂവിംഗ് സംഘങ്ങള്‍ എന്നിവരെയും പൊതുനിരീക്ഷകര്‍ക്കുപുറമെ നിയോഗിച്ചിട്ടുണ്ട്.
565 അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലും 216 അന്തര്‍ദേശീയ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും കര്‍ശന നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. കടല്‍, വ്യോമറൂട്ടുകളില് കര്‍ശനനിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 17 പ്രത്യേക ട്രെയിനുകളും 508 ഹെലികോപ്ടറുകളും പോളിംഗ്, സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി സജ്ജീകരിച്ചു.
സംസ്ഥാനം, വോട്ടെടുപ്പ് നടക്കുന്ന മണ്ഡലം എന്ന ക്രമത്തില്‍ – മഹാരാഷ്ട്ര: മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത്-വെസ്റ്റ്, മുംബൈ നോര്‍ത്ത്-ഈസ്റ്റ്, മുംബൈ നോര്‍ത്ത്-സെന്‍ട്രല്‍, മുംബൈ സൗത്ത്-സെന്‍ട്രല്‍, മുംബൈ സൗത്ത്, താനെ, കല്യാണ്‍, പാല്‍ഘര്‍, ധൂലെ, ഡിന്‍ഡോരി, നാസിക്, ഭിവണ്ടി.
ഉത്തര്‍പ്രദേശ്: ലഖ്നൗ, അമേഠി, റായ്ബറേലി, മോഹന്‍ലാല്‍ഗഞ്ച്, ജലൗണ്‍, ഝാന്‍സി, ഹമീര്‍പൂര്‍, ബന്ദ, കൗശാംബി, ഫത്തേപൂര്‍, ഗോണ്ട, ബരാബങ്കി, ഫൈസാബാദ്, കൈസര്‍ഗഞ്ച്. ബംഗാള്‍: ഹൗറ, ഹൂഗ്ലി, ആറാംബാഗ്, ബംഗോണ്‍, ബരാക്പൂര്‍, ശ്രീരാംപൂര്‍, ഉലുബേരിയ. ബീഹാര്‍: മുസാഫര്‍പൂര്‍, മധുബാനി, ഹാജിപൂര്‍, സീതാമര്‍ഹി, സരണ്‍. ഝാര്‍ഖണ്ഡ്: ഛത്ര, കോദര്‍മ, ഹസാരിബാഗ്. ഒഡീഷ: ബര്‍ഗഡ്, സുന്ദര്‍ഗഡ്, ബോലാംഗിര്, കണ്ഡമാല്‍, അസ്ക. ജമ്മുകശ്മീര്‍: ബാരാമുള്ള. ലഡാക്ക്: ലഡാക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: