തിരുവനന്തപുരം: കേരള പോലീസിന്റെ നെഞ്ചത്തുകയറാന്‍ വരുന്ന കമ്മികള്‍ കേന്ദ്ര സേനയെ കണ്ടാല്‍ ഓടുമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സോളാര്‍ സമരം പെട്ടന്ന് തീരാന്‍ കാരണം കേന്ദ്രസേനയെവിളിച്ചതാണെന്നും അദ്ദേഹം ഫേസ് ബുക്കില്‍ എഴുതി.
”എല്ലാ സമരങ്ങളിലും സിപിഎം ഉപയോഗിക്കുന്ന കുറച്ചു സ്ഥലങ്ങള്‍ ഉണ്ട് തിരുവനന്തപുരത്ത്. യൂണിവേഴ്സിറ്റി കോളേജ്, സംസ്കൃത കോളേജ്, ആര്‍ട്സ് കോളേജ്, മോഡല്‍ സ്കൂള്‍ തുടങ്ങിയവ. റെസ്റ്റും ടോയ്ലെറ്റും ഒക്കെ ഇവിടങ്ങളിലാണ്. സമരം തുടങ്ങുന്നതിനു മുന്‍്പായി ഇവയെല്ലാം അടച്ചു. അവിടങ്ങളില്‍ ബിഎസ്എഫ്, സിആര്‍പി എഫ് തുടങ്ങിയ കേന്ദ്ര പോലീസിനെ നിയോഗിച്ചു. കേരള പോലീസിന്റെ നെഞ്ചത്തുകയറാന്‍ വരുന്ന കമ്മികള്‍ കേന്ദ്ര സേനയെ കണ്ടാല്‍ ഓടും. ആദ്യദിവസത്തെ സമരവും നല്ല ഭക്ഷണവും കഴിഞ്ഞു. പിറ്റേന്ന് രാവിലെ ഉപയോഗിക്കാന്‍ ടോയ്ലെറ്കള്‍ ഇല്ലാതെ വന്നു. കോളേജുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇതു പ്രശ്നമല്ലായിരുന്നു. പൊതുവഴികള്‍ ടോയ്ലെറ്റുകള് ആക്കിയപ്പോള്‍ ജനം സംഘടിച്ചു എതിര്‍ത്തു.
ചുരുക്കത്തില്‍, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി. അപ്പോളാണ് ജുഡീഷ്യല്‍ കമ്മിഷന് ആകാമെന്നു പിടിവള്ളി കിട്ടിയത്. അങ്ങനെയാണ് സമരം തീര്‍ന്നത്. അല്ലായിരുന്നെങ്കില്‍ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ.സമര കേന്ദ്രങ്ങള്‍ കേന്ദ്ര സേനക്ക് കൊടുത്തതാണ് കമ്മികളെ വലച്ചതും എങ്ങിനെയും സമരം തീര്‍ക്കാന്‍ നിര്‍ബന്ധിതരാക്കിയതും.” സെന്‍കുമാര്‍ എഴുതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: