വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിതരണം ചെയ്ത മരുന്നുകള്‍ തിരികെ വിളിച്ച് ഇന്ത്യന്‍ മരുന്ന് കമ്പനികളായ ഡോ റെഡ്ഡിസ് ലബോറട്ടറീസ്, സണ്‍ ഫാര്‍മ, അരബിന്ദോ ഫാര്‍മ എന്നിവ. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ മരുന്നുകളുടെ ഉല്‍പ്പാദനത്തില്‍ പിഴവ് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
മുതിര്‍ന്നവരിലും കുട്ടികളിലും രക്തത്തില്‍ ഉളള ഫിനൈലനീന്റെ അളവ് നിയന്ത്രിക്കാനുളള മരുന്നിന്റെ 20000 കാര്‍ട്ടണുകളാണ് ഡോ റെഡ്ഡിസ് ലബോറട്ടറീസ് പിന്‍വലിച്ചത്. ഇതേ കാരണം മൂലം സാപ്രോപ്‌ടെറിന്‍ ഡിഹൈഡ്രോക്ലോറൈഡ് മരുന്നും കമ്പനി പിന്‍വലിച്ചു.
സണ്‍ഫാര്‍മ 11016 ആംഫോടെറിസിന്‍ ബി ലിപോസം എന്ന ഇഞ്ചക്ഷന്‍ വയലുകള്‍ പിന്‍വലിച്ചു. ഫംഗല്‍ ഇന്‍ഫെക്ഷനുള്ള മരുന്നാണിത്. മരുന്ന് രോഗം ഭേദമാക്കുന്നില്ലെന്നതാണ് കാരണം.
അരബിന്ദോ ഫാര്‍മ ആങ്‌സൈറ്റി നിയന്ത്രിക്കുന്നതിനുളള ക്ലോറസെപേറ്റ് ഡൈപൊട്ടാസ്യം മരുന്നിന്റെ 13605 ഗുളികകളാണ് പിന്‍വലിച്ചത്. മരുന്ന് പാക്ക് ചെയ്ത കണ്ടെയ്നറിന് തകരാറുണ്ടെന്ന കാരണമാണ് മരുന്ന് പിന്‍വലിക്കാന്‍ കാരണം. എഫ്ഡിസി ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിയുടെ 382104 യൂണിറ്റ് ടൈമലല്‍ മലേറ്റ് ഒഫ്താല്‍മിക് സൊല്യൂഷന്‍ എന്ന ഗ്ലൂക്കോമ രോഗത്തിന്റെ മരുന്നും പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: