കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കി. രാഹുലിന്റെ ഭാര്യയെ അക്രമിച്ച സംഭവത്തില്‍ പങ്കില്ലെന്ന് രാഹുലിന്റെ അമ്മയും സഹോദരിയും നല്കിയ ജാമ്യാപേക്ഷയില്‍ പറയുന്നു.
രാഹുല്‍ ജര്‍മ്മനിയിലേക്ക് കടന്നതിനെ തുടര്‍ന്ന് അതിന് സഹായിച്ച രാജേഷ് എന്ന സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടിരുന്നു. എന്നാല്‍, യുവതിയെ മര്‍ദിച്ചതില്‍ അമ്മയ്‌ക്കും പെങ്ങള്‍ക്കും പങ്കുണ്ടെന്ന് മൊഴിയുള്ള സാഹചര്യത്തില്‍ അറസ്റ്റ് വേണ്ടിവരുമെന്നാണ് നിയമം. ഇത് മുന്നില്‍ക്കണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ.
എന്നാല്‍, മര്‍ദനമേറ്റ യുവതി ആദ്യം നല്കിയ മൊഴിയില്‍ തങ്ങള്‍ക്കെതിരെ പരാതി ഇല്ലായിരുന്നുവെന്നും രക്ഷിതാക്കളുടെ പ്രേരണ പ്രകാരമാണ് യുവതി പിന്നീട് തങ്ങളുടെ പേര് പറഞ്ഞതെന്നും ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. പന്തീരാങ്കാവ് പോലീസ് ഫോണില്‍ നിരന്തരം വിളിച്ച് ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പറയുന്നുവെന്നും അറസ്റ്റ് ചെയ്യാന്‍ പോലീസ് തിടുക്കം കാണിക്കുന്നത് മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണെന്നും ജാമ്യാപേക്ഷയില്‍ വിശദീകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: