തിരുവനന്തപുരം: പരവൂര്‍ കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയില്‍ സിബിഐ അന്വേഷണം തേടി കുടുംബം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അനീഷ്യയുടെ കുടുംബം ഗവര്‍ണറെ അറിയിച്ചു. ആവശ്യം പരിഗണിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചെന്ന് കുടുംബം പറഞ്ഞു.
തനിക്ക് നേരെയുണ്ടായ മാനസിക പീഡനങ്ങളെ കുറിച്ച് 19 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ അനീഷ്യ എഴുതിയിരുന്നു. സുഹൃത്തുക്കള്‍ക്ക് ശബ്ദസന്ദേശവും അയച്ചിരുന്നു.
തെളിവുകളുണ്ടായിട്ടും മറ്റ് പ്രതികളിലേക്ക് അന്വേഷണം പോവുകയോ പ്രതിചേര്‍ത്തവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്യുന്നില്ലെന്ന് കുടുംബം ആരോപിച്ചു. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഇടപെടണമെന്നാണ് ഗവര്‍ണറോട് ആവശ്യപ്പെട്ടത്.
തൊഴിലിടത്തുണ്ടായ പീഡനത്തെ തുടര്‍ന്നാണ് അനീഷ്യ ആത്മഹത്യ ചെയ്തതെന്നാണ് െ്രെകംബ്രാഞ്ച് കേസ്. എന്നാല്‍ ആത്മഹത്യാ പ്രേരണക്ക് പ്രതിചേര്‍ത്ത ഡെ. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് അബ്ദുള്‍ ജലീലിനെയും എപിസി ശ്യാം കൃഷ്ണനെയും അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം നല്‍കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും കുടുംബം സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: