തിരുവനന്തപുരം: മെയ് 31 ന് വിരമിക്കുന്ന 16,000ല്‍ അധികം ഉദ്യോഗസ്ഥര്‍ക്ക് ആനൂകൂല്യം നല്കാനാകാതെ സംസ്ഥാന സര്‍ക്കാര്‍. കടുത്ത ധനപ്രതിസന്ധിക്കിടെ ആനുകൂല്യങ്ങള്‍ക്ക് മാത്രമായി 9000 കോടിയോളം വേണം. ഇതോടെ വീണ്ടും കടമെടുക്കാന്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് ധനവകുപ്പ്.
കടമെടുക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ധനവകുപ്പ് സെക്രട്ടറി കേന്ദ്ര ധനമന്ത്രാലയത്തിന് കഴിഞ്ഞദിവസം കത്തയച്ചു. ഈ സാമ്പത്തിക വര്‍ഷം 37,512 കോടി കടമെടുക്കാനാണ് കേരളത്തിന് അര്‍ഹതയുള്ളത്. എന്നാല്‍ മുന്‍കൂറായി 3000 കോടി കടമെടുത്താണ് തെരഞ്ഞെടുപ്പിന് മുന്നേ പെന്‍ഷനും കുടിശികയും നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് സംബന്ധിച്ച് ആദ്യ ഒമ്പത് മാസത്തെ കടമെടുപ്പ് തുകയുടെ പരിധി മാനദണ്ഡങ്ങള്‍ തയാറായിട്ടില്ല. കടമെടുക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം.
കേരളത്തിനെ കടമെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ പരിഗണനയിലാണ്. ഏപ്രില്‍ മുതല്‍ മാസം തോറും ക്ഷേമപെന്ഷന് നല്‍കുമെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് നല്കിയ വാഗ്ദാനം. എന്നാല്‍ ഇപ്പോഴും ആറു മാസത്തെ കുടിശിക നിലവിലുണ്ട്. അതുപോലും നല്‍കാനായിട്ടില്ല.
ഒരു മാസത്തെ കുടിശിക അടുത്തയാഴ്ച നല്‍കാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. ഇതിന് 900 കോടി വേണം. അടുത്ത മാസം ആദ്യം ശമ്പളവും പെന്‍ഷനും കൊടുക്കാനും
പണം കണ്ടെത്തണം. ഇതിനെല്ലാം കടമെടുക്കുകയേ നിര്വാഹമൂള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: