മാള : നടന് മാള അരവിന്ദനെ നടീ -നടന്മാരുടെ സംഘടനയായ അമ്മ (അസോസിയേഷന് ഫോര്‍ മലയാളം മൂവി ആക്ടേഴ്സ്) മറന്നതായിആക്ഷേപം.
മാള അരവിന്ദന് അനുസ്മരണ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സിനിമ നടീ-നടന്മാര് തയ്യാറാകുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതേ അവഗണനയായിരുന്നു. അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാന്‍ താരങ്ങളായ അംഗങ്ങള്‍ക്ക് സംഘടന പൊതു നിര്‍ദ്ദേശം നല്‍കണ മെന്ന് കാണിച്ച് മാള അരവിന്ദന് ഫൗണ്ടേഷന് സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത് അമ്മ സംഘടന പ്രസിഡന്റ നടന് മോഹന്‍ലാലിനും സെക്രട്ടറി ഇടവേള ബാബുവിനും കത്ത് നല്‍കിയിരുന്നു.
കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ഇടവേള ബാബു ഷാന്റി ജോസഫിനെ മൊബൈലില്‍ വിളിച്ചിരുന്നു. അമ്മ 505 അംഗങ്ങളുള്ള സംഘടനയാണെന്നും അന്തരിച്ച നടന്മാരുടെ അനുസ്മരണ യോഗത്തില്‍ പങ്കെടുപ്പിക്കുന്നതിന് നടന്മാരെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ഇടവേള ബാബു പറഞ്ഞു.
അന്തരിച്ച നടീ–നടന്മാരുടെ പേരില്‍ ഫൗണ്ടേഷനുകള്‍ രൂപികരിച്ച് അനുസ്മരണ യോഗങ്ങള്‍ നടത്തുന്നതില്‍ താല്‍പ്പര്യമില്ലെന്നും ഇടവേള ബാബു അറിയിച്ചതായി ഷാന്റി ജോസഫ് തട്ടകത്ത് പറഞ്ഞു.
എന്നാലും മാള അരവിന്ദന്റെ ഒന്‍പതാം ചരമവാര്‍ഷിക അനുസ്മരണ യോഗത്തില്‍ ഏതെങ്കിലും നടന്മാരെ പങ്കെടുപ്പിക്കാമെന്ന് ഇടവേള ബാബു പറഞ്ഞതിന്റെ അടിസ്ഥാന
ത്തില്‍ അനുസ്മരണ തീയ്യതി ഇടവേള ബാബുവിനെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മറുപടിയൊന്നും കിട്ടിയില്ല.
തുടര്‍ന്ന് മാള അരവിന്ദന്റെ മകന് കിഷോര്‍ അരവിന്ദ് തിരുവനന്തപുരത്ത് താമസിക്കുന്ന നടന് ഇന്ദ്രന്‍സുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇന്ന് നടക്കുന്ന മാള അരവിന്ദന് അനുസ്മരണ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കാമെന്ന് ഉറപ്പ് നല്‍കിയതായി ഷാന്റി ജോസഫ് പറഞ്ഞു.
അനുസ്മരണ യോഗം ഇന്ന് വൈകീട്ട് 3-30 ന് മാള പഞ്ചായത്ത് ഹാളില്‍ എംഎല്‍എ അഡ്വ വി.ആര്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ദ്രന്‍സ് മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: