ന്യൂയോര്‍ക്ക്: 250 ലക്ഷം ഡോളര്‍ മൂല്യമുള്ള ക്രിപ്റ്റോ കറന്‍സി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ സഹോദരങ്ങള്‍ അറസ്റ്റിലായി. ബിരുദ വിദ്യാര്‍ത്ഥികളായ ആന്റോണ്‍ പെരെര ബ്യൂണോ (24), ജെയിംസ് പെരെര ബ്യൂണോ (28) എന്നിവരാണ് അറസ്റ്റിലായത്. ഏറെ സുരക്ഷിതമെന്നു കരുതിയ ബ്ളോക്ക് ചെയിനിന്റെ സുരക്ഷിതത്വത്തെപ്പോലും ചോദ്യംചെയ്യുന്ന ഒന്നാണ് ഈ തട്ടിപ്പെന്ന് യു.എസ്. അറ്റോര്‍ണി ഡാമിയന്‍ വില്യംസ് അഭിപ്രായപ്പെട്ടു. ആന്റോണിനെ ബോസ്റ്റണില്‍വെച്ചും ജെയിംസിനെ ന്യൂയോര്‍ക്കില്‍വെച്ചുമാണ് കസ്റ്റഡിയിലെടുത്തത്.
കംപ്യൂട്ടര്‍സയന്‍സിലും ഗണിതത്തിലുമാണ് ഇവര്‍ എംഐടി ബിരുദമെടുക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ സ്ഥിരീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന സംവിധാനമായ എത്തീരിയം ബ്ലോക്ക്‌ചെയിനിലെ കേടുപാടുകള്‍ മുതലെടുക്കാന്‍ അവര്‍ മാസങ്ങളോളം പദ്ധതി ആവിഷ്‌കരിച്ചതായി കുറ്റപത്രം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക