തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് 9.5 കിലോമീറ്റർ ഭൂഗർഭ തീവണ്ടിപ്പാത നിർമ്മിക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കം സുഗമമാക്കുകയാണ് ലക്ഷ്യം. പദ്ധതി രേഖയ്‌ക്ക് ഡിപിആർ ചീഫ് സെക്രട്ടറി ഡോ വി വേണു അദ്ധ്യക്ഷനായ പദ്ധതി നിർവഹണ സമിതി കഴിഞ്ഞ ദിവസം അംഗീകാരം നൽകി.
ബാലരാമപുരം റെയിൽവേ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.76 ദൂരം വരുന്ന തീവണ്ടി പാതയാണ് തയ്യാറാകുന്നത്. ഇതിൽ ഭൂഗർഭ പാതയായി നിർമ്മിക്കുന്നത് 9.5 കിലോമീറ്റർ ആണ്. 1400 കോടിയാണ് പദ്ധതിയുടെ ചിലവ്. കൊങ്കൺ റെയിൽ കോർപ്പറേഷനാണ് ഇതിന്റെ നിർമാണ ചുമതല. ന്യൂ ഓസ്ട്രിയൻ ടണലിംഗ് മെതേഡ് (എൻടിഎം) എന്ന സങ്കേതിക വിദ്യയാണ് റെയിൽ പാത നിർമ്മാണത്തിന് ഉപയോഗിക്കുക. 42 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കരുതുന്നത്.
ഭൂഗർഭ പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ വിഴിഞ്ഞത്ത് നിന്നും വെറും 35 മിനിറ്റുകൊണ്ട് ബാലരാമപുരത്തേക്ക് ചരക്കുകൾ എത്തിക്കാനാകും. വിഴിഞ്ഞം തുറമുഖത്തിന്റെ 150 മീറ്റർ അടുത്ത് നിന്നാണ് ഭൂഗർഭ റെയിൽപാത ആരംഭിക്കുക. രാജ്യത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ റെയിൽവേ ടണലായ ഈ പാതയുടെ നിർമ്മാണം ടേബിൾ ടോപ്പ് രീതിയിൽ വിഴിഞ്ഞത്ത് നിന്നും ബാലരാമപുരത്തേക്ക് എത്തുന്ന രീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: