കോട്ടയം: ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ യംഗ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ മഹാത്മാഗാന്ധി സര്‍വകലാശാല രാജ്യത്ത ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയതിനു പിന്നാലെയാണ് ഈ നേട്ടം.്പ്രവര്ത്തനമാരംഭിച്ച് അന്‍പതു വര്‍ഷം വരെയായ സര്‍വകലാശാലകളെയാണ് റാങ്കിംഗിനായി പരിഗണിച്ചത്. ആഗോള തലത്തില്‍ 673 സര്‍വകലാശാലകളുടെ പട്ടികയില്‍ 81ാം സ്ഥാനത്താണ് . മഹാത്മാ ഗാന്ധി സര്‍വകലാശാല. ഗവേഷണ മേഖലകളിലെ മികവ് ഉള്‍പ്പെടെ 13 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിര്‍ണയിച്ചത്. തമിഴ്നാട്ടിലെ അണ്ണാ സര്‍വകലാശാല, ഭാരതീയര്‍ സര്‍വകലാശാല, പട്നയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ് ഓഫ് ടെക ്നോളജി എന്നിവയാണ് രാജ്യത്ത് രണ്ടു മുതല്‍ നാലുവരെ സ്ഥാനങ്ങളില്‍. യഥാക്രമം 96, 113, 117 എന്നിങ്ങനെയാണ് ഈ സര്‍വകലാശാലകളുടെ ആഗോള റാങ്കിംഗ്. സിംഗപ്പൂരിലെ നാന്യാംഗ് സര്‍വകലാശാലയാണ് ആഗോള റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ഫ്രാന്‍സിലെ പി.എസ്.എല്‍ റിസര്‍ച്ച് യൂണിവേഴ്സിറ്റി രണ്ടാം റാങ്കും ഹോംങ്കോംഗ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക് നോളജി മൂന്നാം റാങ്കും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: