തിരുവനന്തപുരം: നഗരത്തില്‍ ഉച്ചയ്ക്ക് ശേഷം കനത്ത മഴ. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
ഉച്ചയ്ക്ക് ശേഷം മൂന്നു മുതല്‍ നാല് മണി വരെ പെയ്ത ശക്തമായ മഴയില്‍ നഗരത്തിലെ പ്രധാന പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തമ്പാനൂര്‍ ജംഗ്ഷനില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് ജനങ്ങളെ ദുരിതത്തിലാക്കി.സമാര്‍ട്ട് സിറ്റി റോാഡ് പണിക്കായി കുഴിച്ചിട്ടിരിക്കുന്ന റോഡുകള്‍ ചെളിക്കുളമായി.
ജില്ലയുടെ മലയോര മേഖലയിലും കനത്ത മഴയാണ് പെയ്തത്. അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം തുറന്നു.
തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമുണ്ടായിരുന്നു. ഇന്ന് ജില്ലയില്‍ മഞ്ഞ ജാഗ്രതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: