പത്തനംതിട്ട : നിരണത്ത് വീണ്ടും പക്ഷിപ്പനി. പതിനൊന്നാം വാര്‍ഡില്‍ രണ്ട് കര്‍ഷകരുടെ ആയിരത്തോളം താറാവുകള്‍ക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാല്‍ കേന്ദ്ര ലാബില്‍ നിന്നും വ്യാഴാഴ്ച ഉച്ചയോടെയാണ് പരിശോധന ഫലം വന്നത്
മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ വളര്‍ത്തു പക്ഷികളെയും കൊല്ലേണ്ടി വരും .ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
നാളെ അടിയന്തരയോഗം വിളിച്ച് തുടര്‍ പ്രവര്‍ത്തനങ്ങളില്‍ തീരുമാനമെടുക്കും.നേരത്തെ നിരണത്തെ ആറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇവിടെ താറാവുകളെ കൊല്ലുന്ന പ്രവര്‍ത്തനം നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: