Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാതി മാലിവാളിനെ തല്ലിയ ബിഭവ് കുമാര്‍ കെജ്രിവാളിനൊപ്പം വിലസുന്നു; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് വനിതാ കമ്മീഷന്‍

ദല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷയും ആം ആദ്മി എംപിയുമായ സ്വാതി മാലിവാളിനെ തല്ലിയ ആം ആദ്മി നേതാവ് ബിഭവ് കുമാര്‍ കെജ്രിവാളിനൊപ്പം വിലസുന്നു. ഇതുവരെയും ദല്‍ഹി പൊലീസ് ബിഭവ് കുമാറിനെതിരെ കേസെടുക്കുകയോ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2024, 04:07 pm IST
in India
സ്വാതി മാലിവാളിനെ തല്ലിയ ആം ആദ്മി നേതാവ് ബിഭവ് കുമാര്‍ കെജ്ലിവാളിനൊപ്പം പരിപാടിയില്‍ (തല വൃത്തം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു)

സ്വാതി മാലിവാളിനെ തല്ലിയ ആം ആദ്മി നേതാവ് ബിഭവ് കുമാര്‍ കെജ്ലിവാളിനൊപ്പം പരിപാടിയില്‍ (തല വൃത്തം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു)

ന്യൂദല്‍ഹി: ദല്‍ഹി വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷയും ആം ആദ്മി എംപിയുമായ സ്വാതി മാലിവാളിനെ തല്ലിയ ആം ആദ്മി നേതാവ് ബിഭവ് കുമാര്‍ കെജ്രിവാളിനൊപ്പം വിലസുന്നു. ഇതുവരെയും ദല്‍ഹി പൊലീസ് ബിഭവ് കുമാറിനെതിരെ കേസെടുക്കുകയോ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ല.

ബിഭവ് കുമാറാകട്ടെ കെജ്രിവാള്‍ പങ്കെടുക്കുന്ന പല പരിപാടികളിലെല്ലാം പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. പരസ്യമായി തന്നെയാണ് ബിഭവ് കുമാര്‍ വിലസുന്നത്. ഇതുവരെയും തന്നെ തല്ലിയതിന്റെ പേരില്‍ സ്വാതി മാലിവാള്‍ പൊലീസിനെ സമീപിച്ചില്ല എന്നതാണ് ബിഭവ് കുമാറിന് അനുകൂലമാവുന്നത്. ആം ആദ്മിയുടെ ഉള്ളില്‍ നിന്നു തന്നെയുള്ള സമ്മര്‍ദ്ദം മൂലമാണ് സ്വാതി മാലിവാള്‍ പൊലീസിനെ പരാതിയുമായി സമീപിക്കാതിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ബിഭവ് കുമാറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. സ്വാതിമാലിവാളിനെ തല്ലിയ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പ്രശ്നത്തില്‍ സ്വയം മുന്‍കയ്യെടുത്ത് അന്വേഷിക്കുകയാണ് രേഖാ ശര്‍മ്മ.

കപില്‍ സിബലിന്റെ ഇരട്ടമുഖം
സുപ്രീംകോടതി അഭിഭാഷകന്‍ ഇതിനിടെ ഒരു വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി അരവിന്ദ് കെജ്രിവാളിനെ രക്ഷിക്കാന‍് ശ്രമിച്ചതാണ് കൗതുകകരമാവുന്നത്. ബിജെപിയ്‌ക്ക് അകത്താണ് ഇത്തരമൊരു പ്രശ്നം ഉണ്ടാകുന്നതെങ്കില്‍ ചാടിവീഴുന്ന കപില്‍ സിബലാണ് സ്വാതി മാലിവാളിനെ തല്ലിയ സംഭവം ആം ആദ്മിയുടെ ആഭ്യന്തരപ്രശ്നമാണെന്ന വിശദീകരണം നല്‍കിയത്. അരവിന്ദ് കെജ്രിവാളിനെ രക്ഷിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു ഈ വാര്‍ത്താസമ്മേളനം എന്ന് വ്യക്തം.

കെജ്രിവാള്‍ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയാണെന്ന വാദത്തിനെ ശക്തിപ്പെടുത്തുന്നതാണ് കെജ്രിവാളിന് അനുകൂലമായി ഉയരുന്ന പിന്തുണ. അല്ലെങ്കില്‍ കെജ്രിവാളിന്റെ ജാമ്യത്തിന് വേണ്ടി അഭിഷേക് മനു സിംഘ് വി പല തവണയാണ് വിവിധ കോടതികളെ സമീപിച്ചത്. ഒടുവില്‍ തെരഞ്ഞെടുപ്പ് കഴിയുംമുമ്പ് അതില്‍ പ്രചാരണത്തില്‍ പങ്കെടുക്കണമെന്നും കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്താണെന്നും ഉള്ള ന്യായവാദങ്ങള്‍ നിരത്തി ജൂണ്‍ ഒന്ന് വരെ കെജ്രിവാളിന് ഇടക്കാലജാമ്യം നേടിയെടുക്കുകയായിരുന്നു. വിദേശരാജ്യങ്ങളിലെ ശക്തികള്‍ ഉള്‍പ്പെടെ കൈകോര്‍ത്ത് തങ്ങള്‍ക്കിഷ്ടമുള്ള അധികാരത്തില്‍ ഏറ്റുക എന്ന ദൗത്യം നിര്‍വ്വഹിക്കുന്ന സംഘമാണ് ഡീപ് സ്റ്റേറ്റ്.

എന്താണ് ഡീപ് സ്റ്റേറ്റ്?
അവരുടെ സ്വന്തം അജണ്ടയും ലക്ഷ്യങ്ങളും പിന്തുടരുന്നതിനായി ഒരു സംസ്ഥാനത്തിന്റെ, അല്ലെങ്കില്‍ രാജ്യത്തിന്റെ രാഷ്‌ട്രീയ നേതൃത്വത്തിന് പുറത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന രഹസ്യവും അനധികൃതവുമായ അധികാര ശൃംഖലകൾ ഉൾക്കൊള്ളുന്ന ഭരണസംവിധാനമാണ് ഡീപ് സ്റ്റേറ്റ്. ജനപ്രിയ ഉപയോഗത്തിൽ, ഈ പദത്തിന് അമിതമായ നിഷേധാത്മക അർത്ഥങ്ങളുണ്ട്. എന്നാല്‍ ഡീപ് സ്റ്റേറ്റ് ഒരു യാഥാര്‍ത്ഥ്യമാണ്. പല രാജ്യങ്ങളിലേയും ഭരണാധികാരികളെ അട്ടിമറിക്കാന്‍ വരെ ഡീപ് സ്റ്റേറ്റ് ശൃംഖല പണവും ആശയങ്ങളും ഇറക്കുന്നു. സമൂഹമാധ്യമക്കമ്പനികളെ വരെ ഡീപ് സ്റ്റേറ്റ് ഉപയോഗിക്കുന്നു.
ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ കോടീശ്വരന്‍ ഈ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയാണ്. ലോകമെമ്പാടുമുള്ള ജേണലിസ്റ്റുകള്‍ക്ക് പല വിധ പേരുകളില്‍ ജോര്‍ജ്ജ് സോറോസിന്റെ കമ്പനി ധനസഹായം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ പ്രധാനമന്ത്രി മോദിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരില്‍ ജോര്‍ജ്ജ് സോറോസുമുണ്ട്. ഇന്ത്യയില്‍ അദാനിയെ അട്ടിമറിക്കാന്‍ വേണ്ടി അമേരിക്കയിലെ കമ്പനി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടതും പിന്നീട് ഒസിസിആര്‍പി എന്ന ജേണലിസ്റ്റുകള്‍ ഉള്‍പ്പെട്ട സംഘം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ പിന്തുണച്ച് സംസാരിച്ചതും ജോര്‍ജ്ജ് സോറോസിന്റെ സ്വാധീനത്തിന്റെ ഭാഗമാണ്.

കെജ്രിവാളിനെ അറസ്റ്റ് ചെയ്തതോടെ രണ്ട് പ്രമുഖ അഭിഭാഷകരുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. അതില്‍ അഭിഷേഖ് മനു സിംഘ് വി അരവിന്ദ് കെജ്രിവാളിനെ പുറത്തിറക്കാന്‍ പല രീതികളിലും ശ്രമിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നില്ലെന്ന് കണ്ട അദ്ദേഹം സുപ്രീംകോടതിയില്‍ പോയി. സുപ്രീംകോടതിയും അദ്ദേഹത്തിന്റെ അപേക്ഷ മടക്കിയപ്പോള്‍ കപില്‍ സിബല്‍ സുപ്രീംകോടതിയ്‌ക്കെതിരെ ശക്തമായ ഒരു പ്രസ്താവനയിറക്കുകയുണ്ടായി. ചരിത്രം നിങ്ങളെ അപഹസിക്കും എന്ന രീതിയിലായിരുന്നു കപില്‍ സിബല്‍ സുപ്രീംകോടതിയ്‌ക്ക് നേരെ നടത്തിയ പ്രസ്താവന. കപില്‍ സിബലിന്റെ സമനില തെറ്റിച്ച എന്ത് സാഹചര്യമാണ് ഇവിടെ എന്ന് പലരും അത്ഭുതപ്പെട്ടു. ഒരു പക്ഷെ കപില്‍ സിബലിന്റെ മേല്‍ അത്രയ്‌ക്ക് വലിയ അന്താരാഷ്‌ട്ര സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. മാത്രമല്ല, അവസാന ശ്രമമെന്ന നിലയില്‍ സുപ്രീംകോടതിയ്‌ക്കെതിരെ ഇലക്ഷന്‍ കമ്മീഷനില്‍ വരെ അഭിഷേക് മനു സിംഘ് വി പരാതിപ്പെട്ടുനോക്കി. ഫലം കിട്ടിയില്ല. പിന്നീടാണ് പല തവണ സുപ്രീംകോടതിയെ സമീപിച്ച് അഭിഷേക് മനു സിംഘ് വി അരവിന്ദ് കെജ്രിവാളിന് ജൂണ്‍ 1 വരെ ഇടക്കാല ജാമ്യം സംഘടിപ്പിച്ചത്.

 

Tags: Abhishek Manu SinghviKapil sibalDeep stateBibhav KumarkejriwalArvind Kejriwal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

India

നേപ്പാളിലെ ബാലെന്‍ ഷാ ഡീപ് സ്റ്റേറ്റ് പ്രതിനിധി; അഖണ്ഡഭാരതത്തെ വെല്ലുവിളിക്കുന്ന ‘ഗ്രേറ്റര്‍ നേപ്പാള്‍’ നടപ്പാക്കുമോ? ബാലെന്‍ ഷാ വിനയാകുമോ?

ഡീപ് സ്റ്റേറ്റിന്‍റെ കണ്ണികളില്‍ ഒരാളായ ജോര്‍ജ്ജ് സോറോസ് (വലത്ത്). അമേരിക്കന്‍ ശതകോടീശ്വരനായ ഇദ്ദേഹത്തിന്‍റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകള്‍ ഇന്ത്യയില്‍ ഉണ്ട്. ജനാധിപത്യവും സ്വതന്ത്രഭാഷണവും വളര്‍ത്താന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ എന്‍ജിഒ സംഘടനകളുടെ പ്രധാനപരിപാടികളില്‍ ഒന്ന് മതപരിവര്‍ത്തനലോബികളെ സഹായിക്കലും ഇന്ത്യയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കലുമാണ്.
India

നരവനെയുടെ ആത്മകഥയിലൂടെ പെന്‍ഗ്വിന്‍ ബുക്സ് ഒളിച്ചുകടത്തുന്നത് ഡീപ് സ്റ്റേറ്റ് അജണ്ട, പ്രതിരോധരംഗത്ത് ആശയക്കുഴപ്പമുണ്ടാക്കാന്‍ ഗൂഢശ്രമം

മോദി, ഖമേനി, റെസ് പഹ്ലവി, രാഹുല്‍ ഗാന്ധി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട് )
India

അമേരിക്ക ഇറാനിലെ ഭരണം അട്ടിമറിക്കുമ്പോള്‍ ഇന്ത്യയ്‌ക്ക് ഏറെ പഠിക്കാനുണ്ട്…ഡീപ് സ്റ്റേറ്റിന്റെ ഇന്ത്യയിലെ റബ്ബര്‍ സ്റ്റാമ്പ് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.