മുംബൈ: കാനറാ ബാങ്ക് ഓഹരി അഞ്ചില്‍ ഒന്നായി വിഭജിച്ചു. ഒരു ഓഹരിക്ക് 556 രൂപ ഉണ്ടായിരുന്ന കാനറ ബാങ്ക് ഓഹരിയുടെ വില 118 രൂപയില്‍ താഴെയായി. ബുധനാഴ്ചയായിരുന്നു വിഭജനം. വ്യാഴാഴ്ച കാനറാ ബാങ്ക് ഓഹരി 4.5 ശതമാനം താഴ്ന്ന് 113 രൂപയില്‍ എത്തി.
വിഭജനത്തോടെ കാനറ ബാങ്കിന്റെ ഒരു ഓഹരി കൈയിലുള്ളവര്‍ക്ക് അഞ്ച് ഓഹരികള്‍ ലഭിക്കും. 100 ഓഹരികള്‍ ഉള്ളവരുടെ കൈവശം 500 ഓഹരികളായി മാറും. ഓഹരി വില വല്ലാതെ കൂടിയാല്‍ പുതിയ നിക്ഷേപകര്‍ വരാതിരുന്നെങ്കിലോ എന്നതിനാലാണ് സാധാരണ ഓഹരികള്‍ വിഭജിക്കുന്നത്.വിഭജനം വഴി ഓഹരി വില കുറയുമ്പോള്‍ കൂടുതല്‍ പേര് ആ ഓഹരിയില്‍ നിക്ഷേപിക്കും. വിഭജനം മൂലം നിലവിലെ ഓഹരിയുടമകള്‍ക്ക് നഷ്ടം ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: