കൊല്‍ക്കത്ത: കേന്ദ്രത്തില്‍ ഭൂരിപക്ഷം കിട്ടിയാലും ഇന്‍ഡി സഖ്യത്തില്‍ ബംഗാളില്‍ നിന്ന് ആരുമുണ്ടാകില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് ഇന്‍ഡി സഖ്യത്തെ പുറത്തുനിന്നു പിന്തുണയ്ക്കുകയേയുള്ളൂ. ബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഇന്‍ഡി സഖ്യത്തില്‍ അടുപ്പിക്കില്ലെന്നും അവര്‍ പ്രഖ്യാപിച്ചു. ഈ രണ്ടു കൂട്ടരേയും ഉള്‍പ്പെടുത്തിയാല്‍ സഖ്യത്തിന് തങ്ങളുടെ പിന്തുണ ഉണ്ടാകില്ലെന്നുമാണ് മമതയുടെ നിലപാട്.
പ്രതിപക്ഷത്തെ ഇന്‍ഡി സഖ്യ രൂപീകരണത്തില്‍ മമതാ ബാനര്‍ജി നേതൃത്വം നല്‍കിയെങ്കിലും ബംഗാളില്‍ ആ സഖ്യ പ്രകാരമല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തം നിലയ്ക്കാണ് മുഴുവന്‍ സീറ്റുകളിലും മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ് അവിടെ രാഷ്്ട്രീയ ധാരണ.
സംസ്ഥാനത്ത് തങ്ങളുടെ ബദ്ധ ശത്രുക്കളായ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ബിജെപിക്കൊപ്പം കൂട്ടിക്കെട്ടാനും മമത മറക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: