കൊച്ചി : പനമ്പിള്ളി നഗറിലെ ഫ്ളാറ്റില്‍ നിന്ന് നവജാതശിശുവിനെ താഴേക്ക് എറിഞ്ഞ് കൊന്ന കേസിലെ പ്രതിയായ യുവതിയുടെ ആണ് സുഹൃത്തിനെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
തൃശൂര്‍ സ്വദേശിയായ റഫീഖിനെതിരെയാണ് സൗത്ത് പൊലീസ് കേസ് രജ്സ്റ്റര്‍ ചെയ്തത്. റഫീഖ് തന്നെ വിവാഹം വാഗ്ദാനം നല്കി കമ്പളിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതി മൊഴി നല്‍കിയത്. ഗര്‍ഭിണിയായ വിവരം അറിയിച്ചപ്പോള്‍ റഫീഖ് ഒഴിവാക്കാന്‍ ശ്രമിച്ചെന്നും യുവതി മൊഴി നല്കി. ബലാത്സംഗം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി.
തൃപ്പൂണിത്തുറയില്‍ വച്ചാണ് പീഡനം എന്നതിനാല്‍ സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹില്‍ പാലസ് പൊലീസിന് കൈമാറി. യുവതിയുടെ ആണ് സുഹൃത്തിനെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും.
യുവതി ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് . മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: