മുംബയ്: ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കന്നു. ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തോടെ ബൂട്ടഴിക്കുമെന്ന് താരം വ്യക്തമാക്കി.
സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് 39കാരനായ ഛേത്രി തീരുമാനം അറിയിച്ചത്. 2005ല്‍ പാകിസ്ഥാനെതിരെയുളള മത്സരത്തിലാണ് ഛേത്രി അരങ്ങേറ്റം കുറിച്ചത്.
2011ല്‍ അര്‍ജുന പുരസ്കാരവും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഛേത്രിക്ക് ലഭിച്ചിട്ടുണ്ട്. 2008ലെ എഎഫ്സി ചലഞ്ച് കപ്പ്, 2011, 2015 വര്‍ഷങ്ങളിലെ സാഫ് ചാമ്പ്യന്‍ഷിപ്പ്, നെഹ്റു കപ്പ് (2007, 2009, 2012), 2017, 2018ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമുകളുടെ ഭാഗമാണ് ഛേത്രി.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഛേത്രി തന്നെ.ഇപ്പോള്‍ കളിക്കുന്ന ഫുട്ബോളര്മാരില് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ മൂന്നാമത്തെ താരവും ഛേത്രിയാണ്. 150 മത്സരങ്ങളില്‍ 94 ഗോളുകളാണ് ഛേത്രി നേടിയത്. അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി (180 മത്സരങ്ങളില്‍ 106), പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (205 മത്സരങ്ങളില്‍ 128) എന്നിവരാണ് ഛേത്രിക്ക് മുന്നിലുളളത്.
I'd like to say something… pic.twitter.com/xwXbDi95WV
— Sunil Chhetri (@chetrisunil11) May 16, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: