തിരുവനന്തപുരം: പരമ്പരാഗതമായി ജൂണ്‍ ഒന്നിന് എത്താറുള്ള കാലവര്‍ഷം ഇക്കുറി മെയ് 31ഓടെ എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. നാല് മാസം നീളുന്ന മഴക്കാലത്തിനാണ് ഇത് തുടക്കം കുറിക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മണ്‍സൂണ്‍ മഴക്കാലം നിര്‍ണ്ണായകമാണ്. പതിവിന് വിപരീതമായി കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിനാണ് കാലവര്‍ഷം കേരളത്തില്‍ പെയ്ത് തുടങ്ങിയത്.
മണ്‍സൂണ്‍ കാലം കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നു. 1918ല്‍ മെയ് 11നായിരുന്നു മണ്‍സൂണ്‍ കാല മഴ എത്തിയിരുന്നത്. 1972ല്‍ ആകട്ടെ ജൂണ്‍ 18നായിരുന്നു മഴ. -വ്യതിയാനങ്ങളുടെ ചരിത്രം കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ മൃത്യുഞ്ജയ് മൊഹാപാത്ര പറയുന്നു.
കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഇത്തവണ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ കേരളത്തില്‍ നേരത്തെ എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഒമ്പത് ദിവസം മുന്‍പ് എത്തിച്ചേരും. ചൂട് കാറ്റില്‍ വലഞ്ഞ മലയാളികള്‍ക്ക് മഴ ആശ്വാസമാകും.ഇക്കുറിയുണ്ടായ അമിതമായ ചൂട് പൊതുജനാരോഗ്യത്തെ വരെ ബാധിച്ചു. വൈദ്യുതിയുടെ അമിതോപഭോഗം കാരണം പവര്‍ ഗ്രിഡ് വരെ കുഴപ്പത്തിലാകുന്നതിന്റെ വക്കോളമെത്തി. അതിനെല്ലാം വിടപറഞ്ഞാണ് മണ്‍സൂണ്‍ കാല മഴ എത്തുന്നത്.
ബുധനാഴ്ച ശക്തമായ മഴ ഉണ്ടായേക്കുമെന്ന് പ്രവചനമുണ്ട്. അതിന്റെ ഭാഗമായി 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: