ന്യൂസ് ക്ലിക്ക് കേസില്‍ എഡിറ്റര്‍ പ്രബിര്‍ പുരസ്കായയെ അടിയന്തരമായി വിട്ടയക്കണമെന്ന് സുപ്രംകോടതി. ജസ്റ്റിസ് ബി.ആര്. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള വാര്‍ത്ത ചമയ്ക്കുന്നതിന് ചൈനയില്‍ നിന്നും പണം പറ്റിയവരില്‍ ഒരാളാണ് പ്രബീര്‍ പുര്‍കായസ്ത എന്നായിരുന്നു പ്രധാന ആരോപണം. ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎയ്ക്കൊപ്പം ക്രിമനില്‍ ഗൂഢാലോചനയും സമൂഹത്തില്‍ സ്പര്‍ധവളര്‍ത്തലുമെല്ലാം ആരോപിച്ചാണ് 2023 ഒക്ടോബറില്‍ ചീഫ് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയെ അറസ്റ്റ് ചെയ്തത്.
യുഎപിഎ കേസില്‍ അറസ്റ്റും റിമാന്‍ഡും അസാധുവാണെന്ന് കൂടി ജസ്റ്റിസ് ബി.ആര്. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: