Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി ഭരണം കാരണം തകരാത്ത ഒരു മേഖലയും കേരളത്തിൽ ഇല്ല; ദുരിതം അനുഭവിക്കാത്ത ഒരു കുടുംബവും കാണില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 08:22 am IST
in Kerala, Main Article

പുതിയ സാമ്പത്തീക വർഷം തുടങ്ങിയതും ഒന്നിനും പണമില്ല എന്ന് പറഞ്ഞ് പതിവുപോലെ കേരളത്തിന്റെ ധനമന്ത്രി മോങ്ങൽ തുടങ്ങിയിട്ടുണ്ട്.
6 മാസമായി സാമൂഹിക ക്ഷേമ പെൻഷൻ മുടങ്ങിയിട്ട്. 20000 സർക്കാർ ജീവനക്കാർ ഈ മാസം വിരമിക്കുന്നു, അവർക്ക് കൊടുക്കാൻ തന്നെ വേണം ഏതാണ്ട് 7000 കോടി രൂപ വേണം.
മൂന്ന് വർഷം ആയി സർക്കാർ ജീവനക്കാർക്ക്‌ ഡി എ കുടിശ്ശികയാണ്.
വലിയ അത്ഭുതം ഒന്നും സംഭവിച്ചില്ല എങ്കിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന നാളുകൾ ആണ് വരാൻ പോകുന്നത്.
ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്‌നം അല്ല എന്ന് പറഞ്ഞ് മുഖ്യമന്ത്രി കുടുംബസമേതം ടൂറിൽ ആണ്..!
ഭരണത്തിൽ ഏറുമ്പോൾ ഉണ്ടായിരുന്ന 1.60 ലക്ഷം കോടി രൂപ പൊതു കടം ഏതാണ്ട് 4 ലക്ഷം കോടി രൂപയിൽ എത്തിച്ചു കേരളത്തിന്റെ സമ്പത് വ്യവസ്ഥയെ നശിപ്പിച്ച സ്വയം പ്രഖ്യാപിത സാമ്പത്തീക ശാസ്ത്രജ്ഞനാകട്ടെ പത്തനംതിട്ടയെ സിങ്കപ്പൂർ ആക്കും എന്ന് പറഞ്ഞ് അടുത്ത ഊഡായിപ്പും ആയി നടക്കുന്നു.
കടം തരൂ കേന്ദ്ര സർക്കാരെ എന്ന് പറഞ്ഞ് സമരം ചെയ്യാൻ അല്ലാതെ ആർക്കും ഒരു പരിഹാരവും ഇല്ല. കേന്ദ്രം കടം എടുക്കാൻ അനുവദിക്കുന്നില്ല എന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ പോയി അതും തോറ്റു തുന്നം പാടി.
എന്താണ് കേരളത്തിന്റെ സാമ്പത്തീക ദുരവസ്ഥയുടെ പ്രധാന കാരണം എന്ന് ചോദിച്ചാൽ കേരളത്തിൽ നിലനിൽക്കുന്ന സമാന്തര സമ്പത് വ്യവസ്ഥയാണ്.
കേരളത്തിലെ സമാന്തര സമ്പത് വ്യവസ്ഥയുടെ നിയന്ത്രണം ആരുടെ കയ്യിൽ ആണെന്ന് എല്ലാവർക്കും അറിയാം, പക്ഷെ ഭരണകൂടം അനങ്ങില്ല.
ആയിരക്കണക്കിന് കിലോ സ്വർണം ആണ് കേരളത്തിൽ ഓരോ വർഷവും കടത്തുന്നത്. പിടികൂടുന്നത് ആകട്ടെ അതിന്റെ രണ്ടോ മൂന്നോ ശതമാനവും.
കേരള ബഡ്ജറ്റിനെക്കാൾ കൂടുതൽ വരും ഈ സമാന്തര സമ്പത് വ്യവസ്ഥയുടെ ഇടപാടുകൾ. ഒന്നെങ്കിൽ ഭരണകൂടം മനഃപൂർവം കണ്ണടയ്‌ക്കുന്നു അല്ലെങ്കിൽ സമാന്തര സമ്പത് വ്യവസ്ഥയെ ഇല്ലാതാക്കാൻ പല കാര്യങ്ങൾ കൊണ്ട് കഴിയുന്നില്ല. അതുകൊണ്ട് അതിനെ കുറിച്ച് കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല.
CAG റിപ്പോർട്ട്‌ പ്രകാരം ഏതാണ്ട് 28000 കോടി രൂപയുടെ നികുതി കുടിശിക കേരള സർക്കാർ പിരിച്ചെടുക്കാൻ ഉണ്ട്..! കഴിവുകെട്ട ഭരണകൂടം അത് കാര്യക്ഷമമായി ചെയ്യും എന്ന് കരുതുക വയ്യ. അപ്പോൾ കിട്ടാനുള്ള നികുതി പിരിച്ചെടുക്കുന്നതിനെ കുറിച്ചും പറഞ്ഞിട്ട് കാര്യമില്ല.
പുതിയ സംരംഭങ്ങൾ ഉണ്ടെങ്കിലേ കൂടുതൽ നികുതി വരുമാനവും തൊഴിലും ഉണ്ടാകൂ. സിപിഎം എന്ന ഭീകര സംഘടന ഉള്ളിടത്തോളം അതും സാധ്യമല്ല. കോവിഡിന് ശേഷം ഏതാണ്ട് 1 ലക്ഷം സംരംഭങ്ങൾ കേരളത്തിൽ പൂട്ടിപ്പോയി എന്ന് ഒരു മാധ്യമത്തിൽ ഈയിടെ വായിച്ചു.
പ്രവാസികൾ കേരളത്തിലേക്ക് പണം അയക്കുന്നത് കുറച്ചു. ഗൾഫ് ഒഴികെ ഉള്ള നാടുകളിൽ ജീവിക്കുന്നവർ കേരളത്തിലേക്ക് തിരികെ വരില്ല. അതുകൊണ്ട് വീട് നിർമാണം പോലുള്ള നിർമാണ പ്രവർത്തികളും വലിയ രീതിയിൽ കുറഞ്ഞു. കേരളത്തിൽ ഒരു രൂപ പോലും നിക്ഷേപിക്കാൻ ആരും ധൈര്യപ്പെടുന്നില്ല.
സമാന്തര സമ്പത് വ്യവസ്ഥ, കിട്ടാനുള്ള നികുതി പിരിക്കാൻ കഴിവില്ലാത്ത ഭരണകൂടം, പിന്നെ സംരംഭങ്ങളും ഇല്ല.. അപ്പോൾ പിന്നെ ബാക്കി ആകുന്നത് GST മാത്രമാണ്.
GST വന്നതിൽ പിന്നെ രാജ്യത്തിന്റെ നികുതി വരുമാനം ഇരട്ടി ആയി ഉയർന്നു, അതുപോലെ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും നികുതി വരുമാനം വർധിച്ചു. പക്ഷെ കേരളത്തിന്‌ മാത്രം നാമമാത്രമായ നികുതി വർദ്ധനവേ ഉണ്ടായിട്ടുള്ളൂ.
മഹാരാഷ്‌ട്രയ്‌ക്കും, തമിഴ്നാടിനും, ഗുജറാത്തിനും, യുപി ക്കും, മധ്യ പ്രദേശിനും, കർണാടകയ്‌ക്കും എല്ലാം വലിയ 15 മുതൽ 26% വരെ GST വളർച്ച നേടിയപ്പോൾ കേരളത്തിന്റെത് അത് 10% ത്തിൽ താഴെ മാത്രമാണ്.
അവിടെയും പ്രശ്നം കൃത്യമായി നികുതി പിരിക്കാൻ പറ്റാത്തതോ അല്ലെങ്കിൽ വ്യാപകമായ നികുതി വെട്ടിപ്പോ ആണ്.
കാറിന്റെ ടയർ അല്ന്മെന്റ് ചെക്ക് ചെയ്യുന്നിടത്ത് മുതൽ സ്വർണ്ണ കടകളിൽ വരെ നികുതി വെട്ടിപ്പ് നടക്കുന്നു എന്നത് നേരിട്ട് കണ്ട് ബോധ്യപ്പെട്ട ആളാണ് ഞാൻ. ബില്ല് ചോദിച്ചാൽ അത് എന്തോ വലിയ കുറ്റം പോലെയാണ് കേരളത്തിൽ. മുഷിപ്പോടെ തിരിച്ചു ചോദിക്കും ‘GST ബില്ല് വേണോ GST അല്ലാത്ത ബില്ല് വേണോ’ എന്ന്..!
മറ്റൊരു വശം കൂടിയുണ്ട്, GST നിയമങ്ങളെ കുറിച്ച് വ്യാപാരികൾക്ക് കൃത്യമായ ധാരണ ഇല്ല. അതുപോലെ GST ബില്ല് വാങ്ങിക്കുന്നത് പൗരധർമം ആണെന്ന ബോധവും സാധനങ്ങൾ അല്ലെങ്കിൽ സേവനം സ്വീകരിക്കുന്ന നമുക്കും ഇല്ല. രണ്ടും തെറ്റാണ്.
GST വേണ്ട, ഇൻകം ടാക്സ് വേണ്ട, ടോൾ വേണ്ട എന്നൊക്കെ പറയുന്നവർ വിദേശത്തൊക്കെ വരുമാനത്തിന്റെ 55% വരെ കൃത്യമായി നികുതി കൊടുക്കുന്നു. വിദേശത്ത് നികുതി കൊടുത്താൽ അതിന് മെച്ചം പൗരൻമാർക്ക് കിട്ടും എന്നത് സത്യമാണ്. നമ്മുടെ രാജ്യം ആ നിലയിലേക്ക് പോകാൻ ഇനിയും ഒരു 15 കൊല്ലം എങ്കിലും കുറഞ്ഞത് വേണ്ടി വരും.
പക്ഷെ നമ്മൾ നികുതി കൊടുക്കാൻ വിമുഖത കാണിച്ചാൽ നഷ്ടം നമുക്ക് തന്നെയാണ്.
സാധനങ്ങൾ വാങ്ങുമ്പോൾ എല്ലാവരും GST ബില്ല് തന്നെ വാങ്ങാൻ തീരുമാനിച്ചാൽ കേരളത്തിന്‌ കുറച്ചു കാലം കഴിയുമ്പോൾ എങ്കിലും സ്വന്തം കാലിൽ നിൽക്കാൻ കഴിയും. ചെറിയ ലാഭം നോക്കി GST വെട്ടിപ്പിന് കൂട്ട് നിന്നാൽ അത് സംസ്ഥാനത്തിന്റെ വരുമാനത്തെ ബാധിക്കും, അതാണ് ഇപ്പോൾ നടക്കുന്നത്.
അല്ലെങ്കിൽ തന്നെ തനിക്ക് ശേഷം പ്രളയം എന്ന് ധരിച്ചു നടക്കുന്ന ഒരു ഭരണാധികാരിയെ സംബന്ധിച്ച് ബാക്കിയുള്ള കാലം പരമാവധി അടിച്ചു പൊളിക്കുക എന്നതല്ലാതെ വേറൊന്നുമില്ല.
പിണറായി ഭരണം കാരണം തകരാത്ത ഒരു മേഖലയും കേരളത്തിൽ ഇല്ല, അതിന്റെ ദുരിതം അനുഭവിക്കാത്ത ഒരു കുടുംബവും കേരളത്തിൽ കാണില്ല.
പക്ഷെ ഭരണം മാറി ആര് വന്നാലും ഒന്നും ചെയ്യാൻ കഴിയില്ല. സിപിഎം ഭരണത്തിൽ നിന്ന് മാറിയാൽ അക്രമം അഴിച്ച് വിടുമെന്നും, നോക്ക് കൂലിയും പിടിച്ചു പറിയും വീണ്ടും തുടരും എന്നും അറിയാവുന്നത് കൊണ്ട് പുതിയ സംരംഭങ്ങൾ ഒന്നും കേരളത്തിൽ വരില്ല. അതുകൊണ്ട് അതിൽ നിന്നുള്ള വരുമാനം പ്രതീക്ഷിക്കേണ്ട.
ഉപഭോക്തൃ സംസ്ഥാനം ആയ കേരളത്തിന് ഏറ്റവും യോജിച്ചതാണ് GST. പക്ഷെ കാര്യക്ഷമമായി നടപ്പാക്കണം എന്ന് മാത്രം. അതിന് നമ്മുടെ ഭാഗത്ത്‌ നിന്ന് ചെയ്യേണ്ടത് വാങ്ങിക്കുന്ന സാധനങ്ങൾക്കും, സേവനങ്ങൾക്കും GST ബില്ല് തന്നെ ചോദിച്ചു വാങ്ങുക എന്നതാണ്.
സിപിഎം എന്ന ഭീകര പാർട്ടി ബംഗാളിലെയും, ത്രിപുരയിലെയും പോലെ ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ തകർന്നടിയാത്തിടത്തോളം കേരള സമ്പത് വ്യവസ്ഥയെ പൂർണ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ തത്കാലം ഇത് മാത്രമേ മാർഗം ഉള്ളൂ.

 

ജിഥിന്‍ ജേക്കബ്ബ്

Tags: pinarayiK.N. BalagopalJithin K Jacob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

പുതിയ വാര്‍ത്തകള്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.