Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുശീല്‍ കുമാര്‍ മോദി: പോരാട്ടങ്ങളുടെ രാഷ്‌ട്രീയ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 04:08 am IST
in India
സുശീല്‍ കുമാര്‍ മോദി ഭാര്യയും മലയാളിയുമായ ജെസി ജോര്‍ജ്ജിനൊപ്പം

സുശീല്‍ കുമാര്‍ മോദി ഭാര്യയും മലയാളിയുമായ ജെസി ജോര്‍ജ്ജിനൊപ്പം

ന്യൂദല്‍ഹി: ബിഹാറില്‍ ബിജെപിയുടെ എല്ലാമെല്ലാം ആയിരുന്ന സുശീല്‍ കുമാര്‍ മോദി 1952 ജനുവരി അഞ്ചിനാണ് ജനിച്ചത്. അച്ഛന്‍ മോട്ടിലാല്‍ മോദി. അമ്മ രത്നാ ദേവി. 73ല്‍ ബോട്ടണിയില്‍ ബിരുദം നേടി. പാട്ന യൂണിവേഴ്സിറ്റിയില്‍ എംഎസ്സിക്ക് ചേര്‍ന്നുവെങ്കിലും ജയപ്രകാശ് നാരായണന്റെ ആകര്‍ഷണവലയത്തില്‍പ്പെട്ട് പഠനം ഉപേക്ഷിച്ച് ലോക സംഘര്‍ഷ സമിതിയില്‍ ചേര്‍ന്നു.

1986 ആഗസ്ത് 13നാണ് മുംബൈയില്‍ സ്ഥിരതാമസമുറപ്പിച്ച കോട്ടയം പൊന്‍കുന്നത്തുനിന്നുള്ള കുടുംബാംഗമായ ജെസി ജോര്‍ജ്ജിനെ വിവാഹം കഴിച്ചത്. സഹപാഠിയായിരുന്നു. സൗഹൃദം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. ജെസി കോളജ് പ്രൊഫസറായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് കരിനിയമമായ മിസ ഉപയോഗിച്ചായിരുന്നു എതിരാളികളെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിശബ്ദരാക്കി ജയിലില്‍ അടച്ചിരുന്നത്. മിസ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തിയത് സുശീല്‍ കുമാര്‍ മോദിയായിരുന്നു. നിയമം ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി സുപ്രീം കോടതി നിയമം റദ്ദാക്കി. 73 മുതല്‍ 77 വരെ അദ്ദേഹത്തെ മിസ നിയമം അടക്കമുള്ള പല നിയമങ്ങളുടെ പേരിലാണ് കേസ് എടുത്ത് ജയിലില്‍ അടച്ചത്. അടിയന്തരാവസ്ഥക്കാലത്ത് 75 ജൂണ്‍ 30നാണ് അറസ്റ്റു ചെയ്തത്. 19 മാസമാണ് അദ്ദേഹം തടവില്‍ കിടന്നത്. അടിയന്തരാവസ്ഥയ്‌ക്കു ശേഷം എബിവിപിയുടെ ബിഹാര്‍ സംസ്ഥാന സെക്രട്ടറിയായി. 77 മുതല്‍ 86 വരെ എബിവിപിയില്‍ പല ചുമതലകള്‍ വഹിച്ചു. ബിഹാറിലും യുപിയിലും ഉറുദു രണ്ടാം ഭാഷയാക്കിയതിനെതിരെ പ്രക്ഷോഭം നയിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റത്തിനെതിരെ അതിശക്തമായ പ്രക്ഷോഭം നയിച്ചു, നുഴഞ്ഞു കയറ്റത്തിനെതിരെ ആസാം പ്രസ്ഥാനം തന്നെ തുടങ്ങി.

90 ല്‍ നിയമസഭയിലേക്ക് മത്സരിച്ച് ആദ്യമായി എംഎല്‍എയായി. ബിജെപിയുടെ ചീഫ് വിപ്പായി. 95ലും 2000 ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 96 മുതല്‍ 2006 വരെ ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. കാലിത്തീറ്റ കുംഭകോണത്തിനെതിരെ അദ്ദേഹം നല്‍കിയ ഹര്‍ജികളിലാണ് ലാലു പ്രസാദ് യാദവിന് നിരവധി കേസുകളില്‍ തടവു ശിക്ഷകള്‍ ലഭിച്ചത്. 2004ല്‍ ഭഗല്‍പ്പൂരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വന്നപ്പോള്‍, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി. ലോക്സഭാംഗത്വം രാജിവച്ചു. ധനമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി. 2010ലും ഉപമുഖ്യമന്ത്രിയായി. 2017ല്‍ ജെഡിയു ആര്‍ജെഡി മഹാസഖ്യത്തിന്റെ പതനത്തിന് ചരടു വലിച്ചത് അദ്ദേഹമായിരുന്നു. 2020ല്‍ ബിഹാറില്‍ നിന്ന് രാജ്യസഭാംഗമായി.

ബിഹാര്‍ ധനമന്ത്രിയെന്ന നിലയ്‌ക്ക് ജിഎസ്ടി നടപ്പാക്കാന്‍ നിയുക്തമായ ഉന്നതാധികാര സമതിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം.

2023ന്റെ ഒടുവിലാണ് അദ്ദേഹത്തിന് കാന്‍സര്‍ ബാധയുണ്ടായത്. 2024 ഏപ്രിലില്‍ അദ്ദേഹം ഇത് പരസ്യമായി സ്ഥിരീകരിച്ചു. രോഗം മൂര്‍ച്ഛിച്ചതിനാല്‍ ഈ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അദ്ദേഹം സജീവമായിരുന്നില്ല.

Tags: Sushil Kumar ModiBJP Bihar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഹാറിലെ ആരായില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു
India

‘അഞ്ച് ഘട്ടം കഴിഞ്ഞു, മോദിജി 310 സീറ്റ് ജയിച്ചു’

സുശീല്‍കുമാര്‍ മോദിയും നരേന്ദ്രമോദിയും
Main Article

ബിഹാറിലെ താരോദയം

സുശീല്‍ കുമാര്‍ മോദിക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്ന ജെ. പി. നദ്ദ
India

സുശീല്‍ കുമാര്‍ മോദിക്ക് അന്ത്യാഞ്ജലി

സുശീല്‍ കുമാര്‍ മോദിയുടെ ഭാര്യ ജെസി ജോര്‍ജ്ജിനെ ജെപി നദ്ദ ആശ്വസിപ്പിക്കുന്നു
Kerala

കേരളത്തെ സ്‌നേഹിച്ച സുശീല്‍കുമാര്‍; ജീവിത പങ്കാളിയാക്കിയതും മലയാളിയെ

സുശീല്‍കുമാര്‍ മോദിയുടെ വിവാഹത്തെ അടല്‍ബിഹാരി വാജ്പേയി അനുഗ്രഹിക്കുന്നു
India

അന്ന് അടല്‍ജി പറഞ്ഞു, ഇത് മതാന്തര, സംസ്ഥാനന്തര വിവാഹം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.