ന്യൂദല്‍ഹി: മൂന്നാം തവണയും പ്രധാനമന്ത്രി പദമുറപ്പിച്ച നരേന്ദ്രമോദിക്ക് പത്രികാസമര്പണത്തിന് പിന്തുണ അറിയിച്ചെത്തിയത് പ്രമുഖരുടെ നീണ്ടനിര. എന്‍ഡിഎയുടെ ശക്തിപ്രകടനമായി പത്രികാ സമര്പണം മാറി.
സഖ്യകക്ഷികളുടെ സാന്നിധ്യം കൊണ്ട് താന്‍ ആദരിക്കപ്പെട്ടതായി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. ഈ സഖ്യം ദേശീയ പുരോഗതിക്കും പ്രാദേശിക അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുമുള്ള പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നു. വരും വര്‍ഷങ്ങളിലും ഭാരതത്തിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, അനുപ്രിയ പട്ടേല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപിനേതാവുമായ ചന്ദ്രബാബു നായിഡു എന്നിവര്‍ നരേന്ദ്രമോദിക്ക് ആശംസ അറിയിച്ചെത്തി. പത്രികാസമര്‍പ്പണത്തിനുശേഷം ഇവര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ലോക് ജനശക്തി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ചിരാഗ് പാസ്വാന്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേല്‍, ജനസേനാ പാര്‍ട്ടി അധ്യക്ഷന്‍ പവന് കല്യാണ്‍, ഹിന്ദുസ്ഥാനിഅവാം മോര്‍ച്ച അധ്യക്ഷന്‍ ജിതന്‍ റാം മാഞ്ചി, ഉത്തര്‍പ്രദേശ് മന്ത്രിയും നിഷാദ് പാര്‍ട്ടി മേധാവിയുമായ സഞ്ജയ് നിഷാദ്, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി, തമിഴ് മനില കോണ്‍ഗ്രസ് പ്രസിഡന്റ് ജി.കെ. വാസന്, പട്ടാളി മക്കള്‍ പാര്‍ട്ടി പ്രസിഡന്റ് അന്‍പുമണി രാമദോസ്, രാഷ്ട്രീയ ലോക്മോര്‍ച്ച അധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ, പശുപതി കുമാര്‍ പരാസ്, ഭൂപേന്ദ്ര ചൗധരി, സുഹേല്‍ദേവ്, ഓം പ്രകാശ് രാജ്ഭര്‍, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരും പ്രധാനമന്ത്രിയെ കാണാന്‍ കലക്ട്രേറ്റിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: