വാഷിംഗ്ടണ്‍:ബ്രിട്ടനില്‍ ഇസ്രയേല്‍ വിരുദ്ധ പ്രകടനത്തില്‍ മുഴങ്ങിയ ‘അള്ളാഹു അക്ബര്‍’ ആക്രോശങ്ങളില്‍ ഞെട്ടി യുഎസിലെ സഭാംഗങ്ങള്‍. നീണ്ട വെളുത്ത താടി വളര്‍ത്തിയ, യാഥാസ്ഥിതിക ഇസ്ലാമെന്ന് തോന്നിക്കുന്ന ഒരാളാണ് ബ്രിട്ടനിലെ പലസ്തീന് വിരുദ്ധ പ്രകടനത്തിനിടയില്‍ അള്ളാഹു അക്ബര്‍ എന്ന് ആക്രോശിക്കുന്നത്. പുതുതായി ബ്രിട്ടനിലെ ലീഡ് സ് പ്രവിശ്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ മോതിന്‍ അലിയാണ് അള്ളാഹു അക്ബര്‍ എന്ന് രോഷത്തോടെ ആക്രോശിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബ്രിട്ടനിലെ മുക്കുമൂലകള്‍ വരെ ഇസ്ലാം മൗലികവാദികള്‍ കയ്യടക്കിയിരിക്കുകയാണെന്ന് യുഎസിലെ റിപ്പബ്ലിക്കന്‍ സഭാ പ്രതിനിധി ലോറന് ബോബര്‍ട്ട് അഭിപ്രായപ്പെട്ടു. “ഞങ്ങള്‍ അത് അമേരിക്കയില്‍ നിന്ന് ഞെട്ടലോടെയാണ് ഇത് നോക്കിക്കാണുന്നത്. നാളെ ഇത് യുഎസിലും സംഭവിക്കാം.ഉടന്‍ തന്നെ യുഎസ് അവരുടെ അതിര്‍ത്തി സംരക്ഷിക്കണം. അല്ലെങ്കില്‍ ഇന്ന് യുകെയില്‍ സംഭവിച്ചത് നാളെ യുഎസിലും സംഭവിച്ചേക്കാം”- ലോറന് ബോബര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
“യുകെയില്‍ നമ്മുടെ കണ്മുന്നില് വെച്ച് തന്നെ മുസ്ലിങ്ങളുടെ സംഘടിതമായ കയ്യേറ്റമാണ് നടക്കുന്നത്. ഇത് യുഎസിനെ സംബന്ധിച്ചിടത്തോളം ആശങ്കയുണര്‍ത്തുന്നു. യുഎസിലെത്തുന്ന കുടിയേറ്റക്കാരെ പാശ്ചാത്യസംസ്കാരം പഠിപ്പിക്കണം.ശരിയത്ത് നിയമത്തെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട് “-യുഎസിലെ റിപ്പബ്ലിക്കന്‍ സഭാപ്രതിനിധി ചിപ് റോയ് പറയുന്നു. യുകെയിലെ മുസ്ലിം അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിലും ചിപ് റോയ് ആശങ്ക പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: