Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ… സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു; പുതുവഴികള്‍ തേടി തട്ടിപ്പുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 08:27 pm IST
in Kerala

കോട്ടയം: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു. പുതുവഴികളാണ് ഇതിനായി സൈബര്‍ തട്ടിപ്പുകാര്‍ കണ്ടെത്തുന്നത്. ഇത്തരം സംഘങ്ങള്‍ക്കായി വന്‍തോതില്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്കുന്നവര്‍ സംസ്ഥാനത്ത് സജീവമാണ്.

മറ്റുള്ളവരുടെ പേരില്‍ സിം കാര്‍ഡ് എടുത്ത് തട്ടിപ്പുസംഘങ്ങള്‍ക്ക് കൈമാറുന്നതാണ് രീതി. സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് നിരന്തരം ബോധവത്കരണം നല്കുന്നുണ്ടെങ്കിലും തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല.

കോട്ടയം ജില്ലയില്‍ സൈബര്‍ കേസുകള്‍ അന്വേഷിക്കുന്നതിന് മാത്രമായി സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനുണ്ട്. ഗുരുതരവും സംഘടിതവുമായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനുമായി ഹൈ-ടെക് ക്രൈം എന്‍ക്വയറി സെല്‍ തന്നെ കേരള പോലീസിനുണ്ട്. മലപ്പുറത്തെ ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം
വിരല്‍ ചൂണ്ടുന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കാണ്.

പുതുതായി സിം വാങ്ങുന്നവരുടെ ബയോമെട്രിക് വിവരങ്ങള്‍ കൈവശപ്പെടുത്തി സിം വാങ്ങിയ ശേഷം നമ്പര്‍ തട്ടിപ്പുസംഘങ്ങള്‍ക്ക് കൈമാറുന്നതായിരുന്നു കേസില്‍ പിടിയിലായ അബ്ദുള്‍ റോഷന്റെ രീതി. വിരലടയാളം കൃത്യമായി പതിഞ്ഞില്ലെന്ന് പറഞ്ഞ് ഒന്നില്‍ കൂടുതല്‍ തവണ ബയോമെട്രിക് രേഖകള്‍ എടുക്കുകയും അതുപയോഗിച്ച് ഉപഭോക്താവ് അറിയാതെ സിം നിര്‍മിക്കുന്നതുമാണ് രീതി. ഈ സിം സൈബര്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുകയും മറ്റുള്ളവരില്‍ നിന്ന് പണം തട്ടുകയും ചെയ്യും. കബളിപ്പിക്കപ്പെട്ടവര്‍ കേസ് കൊടുക്കുകയും അന്വേഷണം ചെന്നെത്തുന്നത് ഏതെങ്കിലും നിരപരാധികളിലേക്കുമാകും. അവര്‍ക്ക് തങ്ങളുടെ പേരില്‍ ഇങ്ങനെയൊരു സിം ഉള്ളതായി പോലും അറിവുണ്ടാകില്ല.

വിവിധ തരം തട്ടിപ്പുകളാണ് സൈബര്‍ ഇടങ്ങളില്‍ വ്യാപകമാകുന്നത്. കേള്‍ക്കുമ്പോള്‍ സത്യമെന്ന് തോന്നും വിധത്തിലായിരിക്കും തട്ടിപ്പുകാരുടെ സമീപനം. നിയമപാലകരെന്ന വ്യാജേനയുള്ള തട്ടിപ്പ്, ട്രേഡിങ് തട്ടിപ്പ്, കസ്റ്റമര്‍ കെയര്‍ നമ്പറിലും തട്ടിപ്പ് ഇതിനെല്ലാം എതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് തന്നെ നല്കുന്ന മുന്നറിയിപ്പ്.

തട്ടിപ്പ് പലവിധം

നിയമപാലകരെന്ന വ്യാജേനയുള്ള തട്ടിപ്പ് സിബിഐ, പോലീസ്, ട്രായ്, എന്‍ഐഎ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയവയുടെ പേരില്‍ പോലും ആളുകളെ കബളിപ്പിക്കുന്ന വിരുതന്മാരുണ്ട്. വളരെ ആധികാരികമായാണ് ഇവരുടെ സമീപനം.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിയമവിരുദ്ധ ക്രയവിക്രയങ്ങള്‍ നടന്നിട്ടുണ്ടെന്ന് പറയും. പിന്നീട് പരിശോധനയ്‌ക്കായി അക്കൗണ്ടിലെ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടും.
ഇത്തരം സന്ദേശങ്ങളോ കോളോ ലഭിച്ചാല്‍ ഉടന്‍ എടുത്തുചാടി പുറപ്പെടുന്നതിന് മുമ്പ് ഒന്ന് നന്നായി ചിന്തിച്ചാല്‍ തട്ടിപ്പിന് ഇരയാകില്ല. അതേസമയം, ഒരന്വേഷണ ഏജന്‍സിയും പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടില്ല. അവര്‍ക്ക് നിയമവിരുദ്ധ ക്രയവിക്രയങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കാനുള്ള അധികാരമുണ്ട്. ഇതാണ് വസ്തുത.

ട്രേഡിങ് തട്ടിപ്പ്

സമൂഹ മാധ്യമങ്ങള്‍ വഴി സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പുകാര്‍ സമീപിക്കുന്നു. നിക്ഷേപകര്‍ക്കുള്ള വാട്‌സ് ആപ്പ്, ടെലഗ്രാം ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നു. വിശ്വാസം പിടിച്ചുപറ്റി പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു. പിന്നീട് പണം പിന്‍വലിക്കാനാകാതെ കുടുങ്ങുന്നു.

കസ്റ്റമര്‍ കെയര്‍ നമ്പറിലും തട്ടിപ്പ്

കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഗൂഗിളില്‍ തിരയരുത്. ലഭിക്കുന്നത് തട്ടിപ്പ് നമ്പരുകളാകാം. വ്യാജവെബ് സൈറ്റുകള്‍ ഗൂഗിളില്‍ ആദ്യം ലിസ്റ്റ് ചെയ്യുന്ന രീതിയില്‍ തയ്യാറാക്കിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നത്.

ഔദ്യോഗിക സൈറ്റുകളില്‍ നിന്ന് മാത്രം കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍ എന്നിവ ശേഖരിക്കുക.

ലിങ്കുകള്‍ വഴിയും തട്ടിപ്പ്

ബാങ്ക്, കെഎസ്ഇബി, ബിഎസ്എന്‍എല്‍ തുടങ്ങിയവയുടെ കസ്റ്റമര്‍ സര്‍വീസ് എന്ന പേരില്‍ ബന്ധപ്പെടുന്നു. അവര്‍ അയയ്‌ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ലിങ്ക് ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ സ്‌ക്രീന്‍ ഷെയറിങ്ങിലൂടെ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലെത്തും. ബാങ്കുകളുടെ പേരില്‍ വരുന്ന വ്യാജ ലിങ്കുകള്‍

ക്ലിക്ക് ചെയ്യാതിരിക്കുക
ലോണ്‍ ആപ്പ് തട്ടിപ്പ് വ്യവസ്ഥകളില്ലാതെ വായ്‌പാ തുക അക്കൗണ്ടില്‍ എന്ന വാഗ്ദാനം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ലോണ്‍ ആപ്പ് ശേഖരി
ക്കുന്നു. തിരിച്ചടവ് മുടങ്ങിയാല്‍ വ്യക്തിയുടെ സ്വകാര്യത കവര്‍ന്നെടുത്ത് ഭീഷണിപ്പെടുത്തുന്നു.

ഒടിപി തട്ടിപ്പ്
ഫോണില്‍ വന്നിരിക്കുന്ന ഒടിപി കോഡ് പറഞ്ഞു നല്കണമെന്ന ആവശ്യവുമായി എത്തുന്ന വ്യാജ ഫോണ്‍ കോളുകള്‍ നിരവധി. അക്കൗണ്ട് ഉടമയുടെ ബാങ്ക് വിവരങ്ങള്‍ കൃത്യമായി പറഞ്ഞു ഫലിപ്പിച്ചാണ് തട്ടിപ്പുകാര്‍ കെണിയില്‍ വീഴ്‌ത്തുന്നത്. എടിഎം, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തിരക്കി ഒരു ബാങ്കും വിളിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ചെയ്യേണ്ടത്

തട്ടിപ്പിന് ഇരയാവുകയോ അല്ലെങ്കില്‍ തട്ടിപ്പാണെന്ന് സംശയം തോന്നുകയോ ചെയ്താല്‍ ഉടനടി വിവരം 1930 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കുക. അല്ലെങ്കില്‍ https://www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുക.

Tags: Kerala cyber policeCybercrimeOnline businessfraudsters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ഓരോ പ്രതിഷേധവും ആരാധനാലയങ്ങളെ രക്ഷിക്കാനുള്ള ക്ഷേത്ര വിമോചന സമരങ്ങൾ: കുമ്മനം രാജശേഖരൻ

Kerala

വെര്‍ച്വല്‍ തട്ടിപ്പും ഭീഷണിയും; ഒരു മാസത്തിനുള്ളില്‍ മലയാളിക്ക് നഷ്ടപ്പെട്ടത് 40 കോടിയോളം രൂപ

India

ജമാലുദ്ദീൻ വ്യാജരേഖയുണ്ടാക്കി ആർഎസ്എസ് ബന്ധം പ്രചരിപ്പിച്ചു നടന്നു; ക്രിസ്ത്യൻ സംഘടനകളുമായും സഹകരിച്ചു പ്രവർത്തിച്ചു

India

യുഎസ് എംബസി 2000 ഇന്ത്യക്കാരുടെ വിസ അപേക്ഷകള്‍ റദ്ദാക്കി; ബാങ്ക് സ്റ്റേറ്റ്‌മെന്‍റ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, തൊഴിൽ രേഖ എന്നിവ വ്യാജം

India

20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കും; 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

പുതിയ വാര്‍ത്തകള്‍

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.