ലഖ്നൗ: ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും മൂന്നാം തവണയും മത്സരിക്കുന്ന പ്രധാനമന്ത്രി മോദിയുടെ കയ്യിലുള്ളത് 52,000 രൂപ മാത്രം. മെയ് 14 ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
മോദിയ്ക്ക് സ്വന്തമായി കാറോ, വീടോ, ഭൂമിയോ ഇല്ലെന്നും അദ്ദേഹം നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഏഴാംഘട്ടത്തില്‍ ജൂണ്‍ 1നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക. 3.02 കോടി രൂപയുടെ ജംഗമവസ്തുക്കളാണ് മോദിയ്ക്കുള്ളത്.
നികുതി ചുമത്താവുന്ന മോദിയുടെ വരുമാനം 2018-19ല്‍ 11.14 ലക്ഷത്തില്‍ നിന്നും 2023-24ല്‍ 23.56 ലക്ഷത്തിലേക്ക് ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: