ന്യൂദല്‍ഹി: 2014 മുതല്‍ ഓരോ വര്‍ഷവും ശരാശരി 5.14 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ‘മോദിണോമിക്സിന്റെ തൊഴില്‍ സൃഷ്ടിക്കല്‍ സ്വാധീനം: സമീപനത്തിലെ അടിസ്ഥാനമാറ്റങ്ങള്‍’ എന്നതിനെക്കുറിച്ചുള്ള സ്‌കോച്ച് റിപ്പോര്‍ട്ട്. 2014-24 കാലയളവില്‍ ആകെ 51.4 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
പിഎംഎംവൈ മാത്രം ശരാശരി 2.52 കോടി സുസ്ഥിര തൊഴിലവസരങ്ങള്‍ പ്രതിവര്‍ഷം സൃഷ്ടിച്ചു. ഇതില്‍ 19.79 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത് ഭരണ നേതൃത്വത്തിലുള്ള ഇടപെടലുകളാണ്. ബാക്കി, 31.61 കോടി, വായ്പാതലത്തിലുള്ള ഇടപെടലുകള്‍ വഴിയാണ്. ഒമ്പത് വര്‍ഷത്തിനിടെ വായ്പ അന്തരം 12.1% കുറഞ്ഞു. ‘മോദിണോമിക്സിന്റെ ഫലങ്ങള്‍ 2014-24: സ്‌കോച്ച് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് കാര്‍ഡ്’ പരമ്പരയിലെ അഞ്ചാമത്തെ റിപ്പോര്‍ട്ടാണിത്.
വായ്പാധിഷ്ഠിത ഇടപെടലുകള്‍ പ്രതിവര്‍ഷം ശരാശരി 3.16 കോടി തൊഴിലവസരങ്ങള്‍ ചേര്‍ത്തപ്പോള്‍, ഗവണ്‍മെന്റ് നേതൃത്വത്തിലുള്ള ഇടപെടലുകള്‍ 1.98 കോടി തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തതായും റിപ്പോര്‍ട്ട് ഒരുക്കിയ സ്‌കോച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ സമീര്‍ കൊച്ചാര്‍ പറഞ്ഞു. സുസ്ഥിരമായി തൊഴില്‍ സൃഷ്ടിക്കാന്‍ മൈക്രോ ലോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും പഠനം കണ്ടെത്തി. തൊഴിലുറപ്പ് പദ്ധതി, റോഡ് നിര്‍മ്മാണ പദ്ധതി, ആവാസ് യോജനകള്‍, സ്വനിധി എന്നിങ്ങനെ 12 കേന്ദ്ര പദ്ധതികള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ടിനാവശ്യമായ പഠനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: