ഹൈദരാബാദ്: തെലുങ്കാനയിലെ ഹൈദരാബാദില്‍ അസദുദ്ദീന്‍ ഒവൈസിയ്‌ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മാധവി ലതയ്‌ക്കെതിരെ പൊലീസ് കേസ്. ബുര്‍ഖ ധരിച്ച സ്ത്രീയുടെ മുഖവും വോട്ടര്‍ ഐഡി കാര്‍ഡിലെ മുഖവും ഒന്നാണോ എന്ന് ഒത്തുനോക്കാന്‍ ശ്രമിച്ചതിനാണ് മാധവി ലതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംശയം തോന്നിയതിനാലാണ് ബുര്‍ഖയുടെ മൂടുപടം നീക്കി രണ്ടും ഒരാള്‍ തന്നെയാണോ എന്ന് ഒത്തുനോക്കാന്‍ അഭ്യര്‍ത്ഥിച്ചതെന്ന് മാധവി ലത പറയുന്നു.
#WATCH | Telangana: BJP candidate from Hyderabad Lok Sabha constituency, Madhavi Latha visits a polling booth in the constituency. Voting for the fourth phase of #LokSabhaElections2024 is underway. pic.twitter.com/BlsQXRn80C
— ANI (@ANI) May 13, 2024
“ഞാന്‍ സ്ഥാനാര്‍ത്ഥിയാണ്. വനിതയാണ്. അതുകൊണ്ട് സംശയം ദുരീകരിക്കാനാണ് ബുര്‍ഖ ധരിച്ച സ്ത്രീയോട് മുഖം മൂടി ഉയര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചത്. ഇത് എങ്ങിനെ കുറ്റകരമാകും?”- മാധവി ലത ചോദിക്കുന്നു.
പക്ഷെ സംഭവം സാഹചര്യത്തില്‍ നിന്നടര്‍ത്തി മാറ്റി വര്‍ഗ്ഗീയത ഉണര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പോളിങ് ബൂത്തില്‍ കയറി മുസ്ലീം സ്ത്രീകളുടെ കയ്യില്‍ നിന്ന് ഐഡി കാര്‍ഡ് വാങ്ങി, ഹൈദരാബാദ് ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലത അവരുടെ മുഖപടം മാറ്റാൻ ആവശ്യപ്പെടുന്നു എന്ന രീതിയിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. അസദുദ്ദീന്‍ ഒവൈസിക്കെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിട്ട് മാധവി ലത ശ്രദ്ധേയയായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ ആക്രമണത്തിനും അവസരം പാത്ത് കഴിയുകയായിരുന്നു ശത്രുക്കള്‍. ഈ സംഭവം ഇവര്‍ക്കെതിരെ ശക്തമായ പ്രചാരണത്തിനുള്ള അവസരമായി മാറുകയും ചെയ്തു.
ഇന്ത്യന്‍ ശിക്ഷാനിയമം, ജനപ്രതിനിധി നിയമം എന്നിവ പ്രകാരമാണ് മാധവി ലതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. മലക് പേട്ട് പൊലീസ് സ്റ്റേഷനാണ് കേസെടുത്തിരിക്കുന്നത്. മറ്റൊരാളുടെ മുഖപടം നീക്കി പരിശോധിക്കാന്‍ സ്ഥാനാര്‍ത്ഥിക്ക് അധികാരമില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ റൊണാള്‍ഡ് റോസ് പറയുന്നു. മുഖം മൂടി ധരിച്ച ഒരാളുടെ തിരിച്ചറിയല്‍ സംബന്ധിച്ച് സംശയമുണ്ടെങ്കില്‍ പോളിംഗ് ഓഫീസറോടാണ് സ്ഥാനാര്‍ത്ഥി പരാതി പറയേണ്ടത്. അത് പരിശോധിച്ച് ഉറപ്പുവരുത്താനുള്ള അവകാശം പോളിംഗ് ഓഫീസര്‍ക്കാണെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: