മുംബയ് : ശക്തമായ മഴയെയും പൊടിക്കാറ്റിനെയും തുടര്‍ന്ന് കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മുംബയ് ഘട്കോപ്പറില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 64 പേര്‍ക്ക് പരിക്കേറ്റു.
അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ദേശീയ ദുരന്ത നിവാരണസേന, അഗ്നിരക്ഷാ സേന, പൊലീസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഘട്കോപ്പറില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പെട്രോള്‍ പമ്പിന് എതിര് വശത്തുള്ള കൂറ്റന്‍ പരസ്യബോര്‍ഡാണ് തകര്‍ന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങള്‍ക്കു മുകളിലേക്കാണ് പരസ്യബോര്‍ഡ് നിലം പതിച്ചത്.
മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ചികിത്സയും മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 500,000 രൂപ നഷ്ടപരിഹാരവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: