ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണാന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയ ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായ സ്വാതി മാലിവാളിന് കിട്ടിയത് പൊരിഞ്ഞ തല്ല്. മുഷ്ടി ചുരുട്ടിയുള്ള ഇടിയില്‍ സ്വാതിമാലിവാളിന്റെ നെറ്റിയും മൂക്കിന് താഴെയും മുറിവുണ്ടായി. അരവിന്ദ് കെജരിവാളിന്റെ അടുത്ത അനുയായിയും പിഎയും ആയ ബിഭവ് കുമാറാണ് സ്വാതിയെ തല്ലിയത്. കെജ്രിവളിനെ കാണണമെന്ന് പറഞ്ഞ് എത്തിയ സ്വാതി മാലിവാളിനോട് കെജ്രിവാള്‍ മറ്റൊരു യോഗത്തിലായതിനാൽ പിന്നീട് കാണാമെന്ന് അറിയിച്ചതോടെ സ്വാതി മലിവാൾ ബഹളം വച്ചെന്നാണ് ആം ആദ്മി നല്‍കുന്ന വിശദീകരണം.
ബിഭവ് കുമാര്‍ തന്നെ തല്ലിയെന്ന് പറഞ്ഞാണ് സ്വാതി പൊലീസ് സ്റ്റേഷനിൽ വിളിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ നിന്നും ഫോണില്‍ പൊലീസിനെ വിളിക്കുകയായിരുന്നു. ദല്‍ഹി പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു.
മൂക്കിനു താഴെയും നെറ്റിയിലും ചോര കിനിയുന്ന രീതിയില്‍ പരിക്കുകള്‍ ഉണ്ടായെന്നാണ് പറയുന്നത്. ബിഭവ് കുമാര്‍ നിസ്സാരക്കാരനല്ല. അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ കിടന്നപ്പോള്‍ ആദ്യമായി അദ്ദേഹത്തെ കാണാന്‍ പോയത് ബിഭവ് കുമാറാണ്. അത്രയ്‌ക്ക് അരവിന്ദ് കെജ്രിവാളിന്റെ ജീവിതത്തിലും ആം ആദ്മി പാര്‍ട്ടിയുടെ അധികാരഘടനയിലും ബിഭവ് കുമാറിന് പിടിപാടുണ്ട്.
അരവിന്ദ് കെജ്രിവാളിന്റെയും മനീഷ് സിസോദിയയുടെയും വലം കൈയായ ബിഭവ് കുമാര്‍ ആണ് ഫോര്‍ഡ് ഫൗണ്ടേഷന്‍ പണം നല്‍കുന്ന ആം ആദ്മി പാര്‍ട്ടിക്ക് ബന്ധമുള്ള രണ്ട് എന്‍ജിഒ സംഘടനകളായ പരിവര്‍ത്തന്‍, കബീര്‍ എന്നിവയുടെ ചുക്കാന്‍ പിടിക്കുന്നത്.
ഇദ്ദേഹത്തെ കേന്ദ്ര വിജിലന്‍സ് ഈയിടെ ചില അനധികൃത നിയമനങ്ങള്‍ നടത്തിയതിന്റെ പേരില്‍
കെജ്രിവാളിന്റെ പിഎ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബലം പ്രയോഗിച്ച് ജോലി ചെയ്യുന്നതില്‍ നിന്നും തടഞ്ഞു എന്ന പരാതിയും ബിഭവ് കുമാറിനെതിരെ ഉണ്ട്. ഇതിനും പുറമെ ദല്‍ഹി മദ്യനയക്കേസില്‍ ബിഭവ് കുമാറിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ ഔദ്യോഗികമായി ഇനിയും തല്ല് കിട്ടിയതിനെ കുറിച്ച് സ്വാതി മാലിവാള്‍ പരാതി നല്‍കിയില്ലെന്നതില്‍ ദുരൂഹത ബാക്കി നില്‍ക്കുന്നു. നേരത്തെ ദല്‍ഹി വനിതാകമ്മീഷന്‍ അധ്യക്ഷ ആയി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ആം ആദ്മി രാജ്യസഭാ എംപി സ്ഥാനം നല്‍കിയതെന്നാണ് അവകാശവാദം. ആം ആദ്മി പാര്‍ട്ടി നേതാക്കളെ വെറുപ്പിക്കുന്ന എന്ത് നടപടിയാണ് സ്വാതി മാലിവാളിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നതിലും വ്യക്തതയില്ല.
ദല്‍ഹി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി സ്വാതി മാലിവാള്‍ എത്തിയതായി പറയുന്നു. എന്നാല്‍ ഇവരോട് മെഡിക്കൽ പരിശോധനക്ക് വിധേയമാകണമെന്ന് ദല്‍ഹി പൊലീസ് അറിയിച്ചപ്പോള്‍ അതിന് സ്വാതി മാലിവാള്‍ തയ്യാറായില്ല. പിന്നീട് പരാതി നൽകാമെന്ന് അറിയിച്ച് സ്വാതി മാലിവാള്‍ മടങ്ങിയെന്നാണ് ദല്‍ഹി പൊലീസ് നല്‍കുന്ന വിശദീകരണം. സ്വാതി മാലിവാള്‍ ഇതുവരെയും ഔദ്യോഗികമായി പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു.
കെജ്രിവാളിന്റെ പിഎ ആയ ബിഭവ് കുമാറാണ് സ്വാതി മാലിവാളിനെ തല്ലിയത്. ഇദ്ദേഹം നിസ്സാരക്കാരനല്ല. അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ കിടന്നപ്പോള്‍ ആദ്യമായി അദ്ദേഹത്തെ കാണാന്‍ പോയത് ബിഭവ് കുമാറാണ്. അരവിന്ദ് കെജ്രിവാളിന്റെയും മനീഷ് സിസോദിയയുടെയും വലം കൈയാണ് ബിഭവ് കുമാര്‍. ഫോര്‍ഡ് ഫൗണ്ടേഷന്‍ പണം നല്‍കുന്ന രണ്ട് എന്‍ജിഒ സംഘടനകളായ പരിവര്‍ത്തന്‍, കബീര്‍ എന്നിവയുടെ ചുക്കാന്‍ പിടിക്കുന്ന വ്യക്തി കൂടിയാണ് ബിഭവ് കുമാര്‍.
ഇതോടെ ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ 50 ദിവസം തീഹാര്‍ ജയിലില്‍ കിടന്ന ശേഷം പുറത്തുവന്ന അരവിന്ദ് കെജ്രിവാളിന് ഈ സംഭവം പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. സ്ത്രീയെ കയ്യേറ്റം ചെയ്തു എന്ന കുറ്റം ഉയര്‍ന്നാല്‍ അത് അരവിന്ദ് കെജ്രിവാളിന്റെ ജാമ്യത്തെ ബാധിക്കും.
എന്തായാലും പണക്കാരായാലും പാവപ്പെട്ടവരായാലും സ്ത്രീകള്‍ക്ക് ദല്‍ഹി സുരക്ഷിതമല്ലെന്നാണ് സ്വാതി മാലിവാള്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: