വയനാട്: പുൽപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിൻറെ ടയർ ഊരിത്തെറിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ പുൽപ്പള്ളി വിജയ സ്‌കൂളിന് മുന്നിലെത്തിയപ്പോഴാണ് ജീപ്പിൻറെ പിൻവശത്തെ ടയർ ഊരി തെറിച്ചത്. ലോക്കൽ സർവീസ് നടത്തുന്ന ജീപ്പാണിത്. കാര്യംപാതിക്കുന്നിൽ നിന്നും യാത്രക്കാരുമായി ടൗണിലേക്ക് വരികയായിരുന്നു ജീപ്പ്.
വാഹനത്തിന് വേഗത കുറവായതിനാൽ അപകടമൊന്നുമുണ്ടായില്ല. വാഹനത്തിൽ നിന്ന് ഊരി തെറിച്ച ടയർ നടപ്പാതയുടെ കൈവരിയിൽതട്ടി റോഡിന് നടുവിലേക്ക് വീണു.ഈ സമയം ഇതുവഴി വന്ന വാഹനങ്ങൾ പെട്ടെന്ന് നിർത്തിയതിനാൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ജീപ്പിൻറെ ആക്സിലൊടിഞ്ഞതിനെ തുടർന്നാണ് ടയർ ഊരിപ്പോകാൻ കാരണമെന്നാണ് പറയുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരം പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചിരുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിൻറെ എഞ്ചിനാണ് തീ പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: